സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൊറോണാബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക്  കൊറോണ സ്ഥിരീകരിച്ചു. തിരുനനന്തപുത്തും കാസര്‍ഗോഡും ഈരണ്ടുപേര്‍ക്കും കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണാബാധ സ്ഥിരീകരിച്ഛവരില്‍ 2 - പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്. എന്നാല്‍ ബാക്കി അഞ്ചുപേര്‍ക്കും രോഗം ബാധിച്ചത് രോഗികളുമായി ബന്ധം പുലര്‍ത്തിയത് മൂലമാണ്. ഇത് ഗൌരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും വസ്തുതകള്‍ മറച്ചുവെക്കരുതെന്നും സ്വന്തം സുരക്ഷയും സമൂഹത്തിന്‍റെയാകെ സുരക്ഷയും പരിഗണിച്ച് സത്യസന്ധമായ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറാന്‍ എല്ലാവരും ശ്രദ്ധ വെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ സംസ്ഥാനത്ത് 1,63,129 - പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍  658 - പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 

കൊറോണാബാധ മൂലം പോത്തന്‍കോട് ഇന്ന് മരണപ്പെട്ടയാളുടെ ഭാര്യക്കും ഒരു മകള്‍ക്കും രോഗ ബാധയില്ലെന്നും പ്രാഥമിക പരിശോധന നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പോത്തന്‍കോടും അതിനടുത്തുള്ള മംഗലപുരം, മാണിക്കല്‍, വെമ്പായം  എന്നീ നാലു പഞ്ചായത്തുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഈ പഞ്ചായത്തുകളിലെ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാസര്‍ഗോഡ്‌ ജില്ലക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ കൊറോണ ടെസ്റ്റ്‌ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ സംസ്ഥാനത്തുനിന്നു 70 - പേര്‍ പങ്കെടുത്തിട്ടുണ്ട്. മലപ്പുത്തുനിന്നും 18 -പെരും ഏറണാകുളത്തുനിന്ന്  രണ്ടുപേരും പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഏറണാകുളത്തുനിന്ന്  മതസമ്മേളനത്തില്‍ പങ്കെടുത്ത ആന്ധ്രാ സ്വദേശിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More