'എടോ അത് മന്ത്രിയാടോ' ; മന്ത്രി പ്രസാദിന്റെ ലാളിത്യത്തില്‍ അത്ഭുതം കൂറി സംവിധായകന്‍ അരുണ്‍ ഗോപി

തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിനെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. പേരിനൊപ്പം മാത്രം ഔദ്യോഗിക പദവിയായ മന്ത്രി എന്ന വാക്കുളള, പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ ആളാണ് പി പ്രസാദെന്ന് അരുണ്‍ ഗോപി പറഞ്ഞു. ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. ഗസ്റ്റ് ഹൗസില്‍ നിന്ന് സമാധിവരെ കാല്‍നടയായി ഒരു സ്ലിപ്പര്‍ ചെരിപ്പും സാധാ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മന്ത്രി എത്തിയതെന്നും അധികാരത്തിന്റെ പാരമ്യത്തില്‍ അതിമാനുഷികനായ ആരോ ആണ് ഭരണചക്രത്തിന്റെ അമരത്തിരിക്കുന്നതെന്ന് ഒളിഞ്ഞും തെളിഞ്ഞും ബോധ്യപ്പെടുത്തിത്തരാറുളള ആളുകള്‍ക്കിടയില്‍ ഇങ്ങനൊരു മനുഷ്യന്‍ അത്ഭുതമായിരിക്കുന്നു എന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

അരുണ്‍ ഗോപിയുടെ കുറിപ്പ്

ഇന്ന് ഞാനൊരു കാഴ്ച കണ്ടു...!! രാവിലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പോലീസ്‌കാർക്കൊപ്പം ഒരാൾ നടന്നു പോയി, വാതിക്കൽനിന്ന SI ആരോ പോകുന്നു എന്ന രീതിയിൽ നിന്നപ്പോൾ..!!(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം)  CI ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്...!! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന SI, അറിയാതെ ചോദിച്ചു പോയി "അതിനാരാണ് അദ്ദേഹം...???"

CI ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു "എടോ അത് മന്ത്രിയാടോ"...!!

കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി...!! ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്നടയായി വരിക ഒരു സ്ലിപ്പർ ചെരുപ്പും സാധ മുണ്ടും ഷർട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌വഴക്കം. സാധരണ ആഡംബരങ്ങളുടെ പാരമ്യതയിൽ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകൾക്കിടയിൽ ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു...!! പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..!! അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും... തികഞ്ഞ ആദരവ് തോന്നി..!! ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോൾ ആണ് ആശ്വാസകരമായി മാറുന്നത്..!!

ലാൽ സലാം സഖാവെ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More