ഞങ്ങളുടെ അടുത്തേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ഉദ്ദേശം വളരെ വ്യക്തമായി അറിയാം- രഞ്ജു രഞ്ജിമാര്‍

തന്റെ പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ അത് തുറന്നുപറയുന്നതിന് യാതൊരു മടിയുമില്ലെന്നും നിലവില്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

'വിവാഹം എന്താണെന്നും അത് നമുക്ക് തരുന്ന ഉത്തരവാദിത്വവും വ്യക്തമായി മനസിലാക്കുന്നയാളാണ് ഞാന്‍. പേരിന് ആരെയെങ്കിലും വിവാഹം കഴിച്ച് പ്രഹസനം കാണിക്കാന്‍ ഞാന്‍ തയാറല്ല. ഞാന്‍ എന്നെയും ഈ സമൂഹത്തെയും കുറിച്ച് പഠിച്ചിട്ടുണ്ട്. ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വ്യക്തമായി അറിയാം. ഞങ്ങള്‍ക്കിടയിലേക്ക് വരുന്ന പ്രണയങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും ആയുസ് കുറവാണ്. ഒരു ഭാഗ്യപരീക്ഷണത്തിന് തല്‍ക്കാലം ഞാനില്ല'- രഞ്ജു രഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രഞ്ജു രഞ്ജിമാറിന്റെ കുറിപ്പ്

ഗോസിപ്പുകൾ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക്, എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാൽ അത് നിങ്ങളോട് പറയുവാൻ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ല, എന്റെ പല ഇന്റർവ്യൂകളിലും ഞാൻ പറഞ്ഞിട്ടുണ്ട് വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല അത്തരം കാര്യങ്ങൾ എന്റെ ചിന്തയിൽ ഇല്ല എന്ന്, എന്നാൽ ഈ അടുത്തു എന്നോട് ചിലർ പറയുകയുണ്ടായി,

രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോൾ സുഖം തോന്നി വിദേശത്ത് ഹാ ഹാാാ എന്ത് രസം. എനിക്ക് വില കൂടിയ കാർ, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയളാണത്രെ. അല്ല അപ്പോൾ ഞാൻ പണിയെടുക്കുന്നത് ചോരക്കാൻ ആണോ ----- കളെ.

സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ വിവാഹമെന്നത് എന്താണെന്നും അത് നമ്മൾക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാൻ തയ്യാറല്ല കാരണം ഞാൻ എന്നെ പറ്റി കൂടുതൽ മനസ്സിലാക്കിയിട്ടുണ്ട്, ഈ സമൂഹത്തെ പറ്റി കൂടുതൽ പഠിച്ചിട്ടുണ്ട്, ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം, എനിക്ക് ഊഹിച്ചെടുക്കാൻ എടുക്കാൻ കഴിയും, ഒരുതരം ക്യൂരിയോസിറ്റിയിൽ നിന്ന് ഉടൻ എടുക്കേണ്ടതല്ല വിവാഹം,, ഞങ്ങൾക്കിടയിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം പ്രണയങ്ങളും വിവാഹങ്ങളും ആയുസ്സ്ന്റെ കാര്യത്തിൽ വളരെ വീക്ക് ആണ്, എന്നുകരുതി വിവാഹ ജീവിതം സക്സസ് അല്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തൽക്കാലം ഞാൻ ഇല്ല,

ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമർശിക്കാനും കഥകൾ ഉണ്ടാക്കാനും നിങ്ങൾ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാൻ ശ്രമിക്കൂ,, അല്ലെങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കൂ ഒരാളെ പറ്റി എന്ത് തോന്നിയവാസം പറയാം എന്നുള്ള നിങ്ങളുടെയൊക്കെ ധാരണയ്ക്ക് മുൻപിൽ തലകുനിച്ച് പതറാൻ ഉള്ളതല്ല എന്റെ ജീവിതം, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ വ്യത്യസ്തമാണ് ഈ വേദനകളും വേദനകളും സഹിച്ച് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നുവെങ്കിൽ ഇതിനേക്കാളേറെ കഷ്ടപ്പാടുകൾ ഞാൻ സഹിച്ചിട്ടുണ്ട് ഇനിയും സഹിക്കും, അപ്പോൾ പറഞ്ഞു വന്നത് മറ്റൊന്നുമല്ല, എനിക്ക് പ്രണയം ഉണ്ടെങ്കിൽ, എനിക്ക് വിവാഹം ഉണ്ടെങ്കിൽ അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ്, നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക എന്റെ പുറകെ നടക്കാതെ വിഡ്ഢികൾ....

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More