പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാൾ പറഞ്ഞു. പുതിയ നിയമം അനുസരിച്ച് 2008 ന് ശേഷം ജനിച്ചവര്‍ക്ക് ഇനി മുതല്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല. 2025 ഓടെ രാജ്യത്തെ പുകവലി അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ന്യൂസിലാന്‍ഡ് ലക്ഷ്യം വക്കുന്നത്. 2027 ആകുമ്പോഴേക്കും പുകയില ഉൽപന്നങ്ങളുടെ ഉപയോഗം രാജ്യത്ത് പൂർണമായും ഇല്ലാതാക്കുമെന്നും ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാൾ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പുതിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് രാജ്യത്ത് 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. രാജ്യത്ത് 31 ശതമാനം ആളുകളും പുകവലി മൂലമാണ് മരിക്കുന്നതെന്ന് പഠനത്തിലൂടെ തെളിഞ്ഞു. നിലവില്‍ സിഗരറ്റ് വില്‍ക്കുന്ന കടകള്‍ 8000 ആണ്. ഇത് 500 ആക്കി ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ നിക്കോട്ടിൻ നീരാവിയായി ഉൽപാദിപ്പിക്കുന്ന ഇ സിഗരറ്റ് യുവതലമുറക്കിടയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്. ഇതില്‍ അര്‍ബുദത്തിന് കാരണമാകുന്ന നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്' ഡോ. ആയിഷ വെരാൾ പറഞ്ഞു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More