ഹൈന്ദവ വര്‍ഗീയ വാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് ഹലാല്‍ വിവാദം; വ്യാജവാര്‍ത്തകള്‍ക്കെതിരെ സുനില്‍ പി ഇളയിടം

ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണത്തിനെതിരെ അധ്യാപകനും വാഗ്മിയുമായ സുനില്‍ പി ഇളയിടം. 'മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുന്ന ഭക്ഷണരീതിയാണ് ഹലാല്‍. ഹലാല്‍ ഭക്ഷണരീതി പ്രാകൃതം. ഖുര്‍ ആന്‍ തിരുത്തേണ്ടത് തിരുത്തപ്പെടണം' എന്നാണ് സുനില്‍ പി ഇളയിടത്തിന്റെ വാക്കുകളെന്ന പേരില്‍ ഫോട്ടോയടക്കം ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

എൻ്റെ ചിത്രവും പേരും ഉപയോഗിച്ച്  ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതായി അറിഞ്ഞു. ഇത് വ്യാജമാണ്.  വർഗ്ഗീയ വാദികൾ കെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നു. ബന്ധപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുന്നതാണ്.

സമൂഹത്തിൽ മതവിദ്വേഷവും വർഗ്ഗീയമായ ചേരിതിരിവും സൃഷ്ടിക്കാൻ ഹൈന്ദവ വർഗ്ഗീയവാദികൾ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വർഗ്ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നിൽ.  മതത്തിൻ്റെ പേരിൽ വെറുപ്പ് വിതയ്ക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവൻ ആളുകളും  ഒത്തുചേർന്ന് ആ ഗൂഢാലോചനയെ എതിർത്തു തോൽപ്പിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 4 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 5 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 5 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 5 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 6 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More