ആഗ്രഹം കൊളളാം, പക്ഷേ മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല- ശിവസേന സഖ്യം

മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത മാര്‍ച്ചോടുകൂടി സര്‍ക്കാരിനെ വീഴ്ത്തുമെന്ന കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ പ്രസ്താവനയെ പുച്ഛിച്ച്  മഹാ വികാസ് അഘാഡി നേതാക്കള്‍. ശിവസേനയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും എന്‍സിപിയുമടക്കമുളള ചെറുകക്ഷികള്‍ ചേര്‍ന്നാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഈ സര്‍ക്കാരിനെ മറിച്ചിട്ട് അധികാരത്തിലെത്തുമെന്ന് ബിജെപി ഇടക്കിടെ വീമ്പിളക്കാറുണ്ട്. എന്നാല്‍ ആഗ്രഹമൊക്കെ കൊളളാം, പക്ഷേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നാണ് മഹാ വികാസ് അഘാഡി നേതാക്കള്‍ ഒരേസ്വരത്തില്‍ പറയുന്നത്.

സഖ്യസര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുകതന്നെ ചെയ്യുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിച്ച് പല സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചെടുത്തിട്ടുണ്ടാകാം. എന്നാല്‍ അതൊന്നും ഇവിടെ നടക്കാന്‍  പോകുന്നില്ല. ജനം ബിജെപിയെ ഇനിയൊരിക്കലും വിശ്വസിക്കാനും പോകുന്നില്ല- നാനാ പടോലെ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിക്കാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്നാണ് എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞത്. 'മഹാ വികാസ് അഘാഡി സഖ്യം അഞ്ചല്ല, ഇരുപത്തിയഞ്ച് വര്‍ഷം മഹാരാഷ്ട്ര ഭരിക്കും. ആദ്യം മഹാ വികാസ് അഘാഡി സഖ്യസര്‍ക്കാര്‍ തകരുമെന്ന് പ്രവചിക്കാനുളള ജോലി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനായിരുന്നു. പിന്നീട് ചന്ദ്രകാന്ത് പാട്ടീല്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇപ്പോള്‍ ആ പണി നാരായണ്‍ റാണെയാണ് ചെയ്യുന്നത്'- നവാബ് മാലിക് പരിഹസിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പേ തന്നെ മഹാരാഷ്ട്രയില്‍ മാറ്റം കാണാനാവും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയോ നിലവിലെ സര്‍ക്കാര്‍ തകരുകയോ ചെയ്യും എന്നായിരുന്നു നാരായണ്‍ റാണെ പറഞ്ഞത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അടിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ ആളാണ് നാരായണ്‍ റാണെ. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേന 2019-ലെ തെരഞ്ഞെടുപ്പിനുപിന്നാലെയാണ് മുന്നണി വിട്ടത്. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുളള തര്‍ക്കമാണ് ശിവസേന മുന്നണി വിടാനുണ്ടായ കാരണം. തുടര്‍ന്ന് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമാവുകയും സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More
National Desk 20 hours ago
National

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്പിക്ക് ബ്രിട്ടണില്‍ സ്മാരകം പണിയുമെന്ന് സ്റ്റാലിന്‍

More
More
National Desk 21 hours ago
National

നടന്‍ സോനു സൂദിന്റെ സഹോദരി പഞ്ചാബില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും

More
More
National Desk 1 day ago
National

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ സിംഗ് മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍

More
More
Web Desk 1 day ago
National

അഖിലേഷുമായുള്ള സഖ്യശ്രമം പരാജയപ്പെട്ടത് ദളിതരോടുള്ള അവഗണന മൂലം- ചന്ദ്രശേഖര്‍ ആസാദ്

More
More
Web Desk 2 days ago
National

പൊലീസ് വാഹനമിടിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ

More
More