നീതിയുടെ ശബ്ദമാകാന്‍ ഒരു കോണ്‍ഗ്രസുകാരനെങ്കിലും ഉണ്ടാകും - കെ സുധാകരന്‍

ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ അത്മത്യ ചെയ്ത സംഭവത്തില്‍ സി ഐ സുധീറിനെ സസ്പെന്‍ഷന്‍ ലഭിച്ചതില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. സി ഐയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നോക്കിയപ്പോള്‍ ആ തണല്‍ ഇല്ലാതാക്കാന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രം മതിയായിരുന്നു. സമൂഹത്തില്‍ എന്ത് അനീതിയുണ്ടായാലും അതിനെതിര ശബദമുയര്‍ത്താന്‍ കോണ്‍ഗ്രസുകാരുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസിക്കാന്‍ സാധിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

കേരളത്തിലെ ഓരോ മനുഷ്യനും, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാതാപിതാക്കൾ ആഗ്രഹിച്ച നടപടിയാണ് കോൺഗ്രസ് സമരം ചെയ്ത് നേടിയെടുത്തത്. മോഫിയയെ അപമാനിച്ച സിഐയെ പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുകയായിരുന്നു.  എന്നാൽ  സിഐയ്ക്ക് തണലൊരുക്കി പിണറായി വിജയൻ വിരിച്ചു പിടിച്ച ചിറകരിയാൻ ഒരു കോൺഗ്രസുകാരൻ  ആലുവ പോലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് ചെന്നു. അയാൾ തുടങ്ങി വെച്ച സമരം ഒരു തീജ്വാലയായി ആളിപ്പടർന്ന് വിജയം കൈവരിച്ചിരിക്കുന്നു. മോഫിയയ്ക്ക് നീതി കൊടുക്കാൻ ഒറ്റയാൾ പോരാട്ടം ആരംഭിച്ചത് ആലുവയുടെ സ്വന്തം അൻവർ സാദത്ത് എംഎൽഎ ആണ് .

പോരാട്ടത്തിന് കരുത്തു പകർന്ന്  ബെന്നി ബഹനാൻ എം പി,  റോജി എം ജോൺ എം എൽ എ ,  അബ്ദുൾ മുത്തലിബ്, എം ഒ ജോൺ ,ജെബി മേത്തർ തുടങ്ങിയ ഒട്ടനവധി നേതാക്കൾ കൂടെ ചേർന്നു. സമരഭൂമിയിൽ പ്രവർത്തകർ തീർത്ത പ്രതിഷേധ കാറ്റിനൊപ്പം ഹൈബി ഈഡൻ എം പി അടക്കമുള്ളവർ ഉണ്ടായിരുന്നു.  സമരത്തെ അഭിവാദ്യം ചെയ്യാൻ ഓടിയെത്തിയ പിസി വിഷ്ണുനാഥും വിടി ബൽറാമും ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസും കെ പി ധനപാലനും ടി ജെ വിനോദും എൽദോസ് കുന്നപ്പള്ളിയും ടി ജെ സനീഷ് കുമാറും ഒക്കെ അടങ്ങുന്ന നേതൃ നിരയാണ് നീതിക്കായുള്ള  പോരാട്ടത്തിൻ്റെ വീര്യം കൂട്ടിയത്. പാർട്ടിയിലെ പല തലമുറ നേതാക്കൾ ഒറ്റക്കെട്ടായി മുന്നിൽ നിന്ന് നടത്തിയ സമരമാണ് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നത്.

ഇത് ജനങ്ങളുടെ വിജയമാണ്. ഏത് അനീതി നടന്നാലും ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ ശബ്ദമാകാൻ ഒരു കോൺഗ്രസ് പ്രവർത്തകനെങ്കിലും ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ വിജയം. ഹൃദയം കൊണ്ട് പട നയിച്ച് വാക്കുകൾ കൊണ്ട് പ്രവർത്തകരിൽ തീ പടർത്തിയ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള മുഴുവൻ സമര നായകർക്കും ഹൃദയാഭിവാദ്യങ്ങൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More