ത്രിപുരയില്‍ പള്ളികള്‍ പൊളിച്ചു; റിപ്പോര്‍ട്ട് ചെയ്ത വനിതാമാധ്യമപ്രവര്‍ത്തകര്‍ തടങ്കലില്‍

അഗര്‍ത്തല: ത്രിപുരയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി നടന്ന അതിക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമ പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ഹോട്ടലില്‍ തടങ്കലിലാക്കി. ത്രിപുരയില്‍ വ്യാപകമായ രീതിയില്‍ അരങ്ങേറുന്ന ന്യൂനപക്ഷ വേട്ട റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സമൃദ്ധി കെ. സകുനിയ, സ്വര്‍ണ എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്. ഇവരുടെ പേരില്‍ എഫ് ഐ ആര്‍ ഇട്ട ത്രിപുര പൊലീസ് പുലര്‍ച്ചെ അഞ്ചരയോടെ ഹോട്ടലില്‍തന്നെ തടങ്കലിലാക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള പരിവാര്‍ സംഘടനകളാണ് പള്ളികള്‍ പൊളിക്കുകയും വ്യാപകമായി ഒരു മതവിഭാഗത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സമൂഹത്തില്‍ വിഭജനമുണ്ടാക്കി, മത സ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. തങ്ങളെ ഹോട്ടലിന് വെളിയിലിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് സമൃദ്ധി കെ സകുനിയ ട്വീറ്റ് ചെയ്തു. ഇവര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷമെത്തിയ പൊലീസ് പുലര്‍ച്ചെ 5 മണിക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എഫ്.ഐ.ആറിന്‍റെ കോപ്പി കൈമാറിയത്. പ്രദേശത്ത് പള്ളികള്‍ തകര്‍ക്കപ്പെട്ടത് യഥാര്‍ത്ഥൃമാണെന്നും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു കാര്യം ആവര്‍ത്തിച്ചുപറയട്ടെ, നീതിക്കു വേണ്ടി നിലയുറപ്പിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. എന്റെ നാട്ടിലെ പ്രധാനമന്ത്രി ഒരുപക്ഷേ ഭയപ്പെടുന്നുണ്ടാകും. പക്ഷേ, ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയമില്ല. നിങ്ങളുടെ ജയിലറയെയും ഞാന്‍ ഭയക്കുന്നില്ല’-എന്ന് ത്രിപുരയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീര സിങ് ട്വിറ്ററില്‍ കുറിച്ചു. പരിവാര്‍ സംഘടനകള്‍ നടത്തിയ വര്‍ഗ്ഗീയ സംഘട്ടനങ്ങളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്ന് അഭിഭാഷകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More