'അന്ന് മഞ്ചുനാഥ് ഷെട്ടി, ഇന്ന് മഞ്ചമ്മ'; പ്രസിഡന്റില്‍ നിന്നും പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ

ഡല്‍ഹി: രാജ്യത്ത് പത്മശ്രീ ലഭിച്ച ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് മഞ്ചമ്മ. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്ന മഞ്ചമ്മയുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ട്രാന്‍സ്ജെന്‍ഡറായതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവന്ന അപമാനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമുളള മധുരപ്രതികാരമായി മാറിയിരിക്കുകയാണ്, മഞ്ചമ്മയെ സംബന്ധിച്ച് പത്മശ്രീ. കലാരംഗത്തിന് മഞ്ചമ്മ നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. 

മഞ്ചയുടെ കഥ

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് മഞ്ചമ്മ ജനിച്ചത്. മഞ്ചുനാഥ് ഷെട്ടി എന്നായിരുന്നു മഞ്ചമ്മയുടെ ആദ്യത്തെ പേര്. പത്താം ക്ലാസുവരെ പുരുഷനായാണ് മഞ്ചമ്മ ജീവിച്ചത് എന്നാല്‍ കൗമാരപ്രായമെത്തിയതോടെയാണ് തന്റെയുളളിലുളളത് പുരുഷനല്ല സ്ത്രീയാണെന്ന് മഞ്ചമ്മ തിരിച്ചറിയുന്നത്. മഞ്ചുനാഥ് പെണ്‍കുട്ടികളെ പോലെ സംസാരിക്കുകയും നടക്കുകയും ചെയ്യുന്നതുകണ്ട വീട്ടുകാര്‍ അവനെ ഹൊസപ്പേട്ടിന് സമീപമുളള ഹൂളിഗയമ്മ ക്ഷേത്രത്തില്‍ കൊണ്ടുപോയി അവിടുളള ട്രാന്‍സ്‌ജെന്‍ഡറുകളോടൊപ്പം വിട്ടു.

രേണുക യെല്ലമ്മ എന്ന ദേവിക്കുവേണ്ടി സ്വയം സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡറുകളുടെ സമൂഹമായിരുന്നു അവിടെയുണ്ടായിരുന്നത്. അവരെ ദേവിയ്ക്ക് വിവാഹം ചെയ്ത് നല്‍കപ്പെട്ടവരായാണ് കണക്കാക്കുന്നത്. അവര്‍ക്ക് ഒരിക്കലും വീട്ടിലേക്ക് തിരിച്ചുപോകാന്‍ അനുവാദമുണ്ടായിരുന്നില്ല. അതോടെ മഞ്ചുനാഥ് മഞ്ചമ്മയായി. അവിടെ നിന്ന് ലൈംഗിക അതിക്രമങ്ങളെയും അവഗണനകളെയുമെല്ലാം അതിജീവിച്ചാണ് മഞ്ചമ്മ നാടന്‍ കലകളില്‍ ശ്രദ്ധിച്ചുതുടങ്ങിയത്.

ജൊഗാതി നൃത്യ, ജനപഥ ഗാനങ്ങള്‍, ദേവതകളെ പ്രകീര്‍ത്തിച്ച് പാടുന്ന ഗാനങ്ങള്‍ തുടങ്ങി നിരവധി കലാരൂപങ്ങള്‍ അവര്‍ പഠിച്ചെടുത്തു. നാടന്‍ കലാരൂപങ്ങള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കിയ കര്‍ണാടക ജനപദ അക്കാദമിയുടെ ആദ്യത്തെ ട്രാന്‍ഡ്‌ജെന്‍ഡര്‍ പ്രസിഡന്റാണ് മഞ്ചമ്മ. 2006-ല്‍ മഞ്ചമ്മക്ക് ജനപദ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 2020-ല്‍ കര്‍ണാടക രാജ്യോത്സവ അവാര്‍ഡും മഞ്ചമ്മയെത്തേടി എത്തിയിരുന്നു. ഇപ്പോള്‍ അറുപതാം വയസിലാണ് മഞ്ചമ്മ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More