ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മെവാനി

ഡല്‍ഹി: ഗുജറാത്തിലെ കച്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം ദളിത് കുടുംബത്തിനുനേരേ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുപിന്നാലെ ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ സമരം പ്രഖ്യാപിച്ച് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മെവാനി. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ദളിതരോടൊപ്പം വര്‍ണുന്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് ജിഗ്നേഷ്  മെവാനി പറഞ്ഞു. ദളിതര്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളുണ്ടാവുമ്പോഴോ അവര്‍ കൊല്ലപ്പെടുമ്പോഴോ മാത്രമാണ് പൊലീസ് ഇടപെടലുണ്ടാവുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യം മുഴുവന്‍ ക്ഷേത്രങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന ബിജെപി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് അദ്ദേഹം ചോദിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയില്‍ മാത്രം ദളിതരുടെ ആയിരത്തി അഞ്ഞൂറോളം ഏക്കര്‍ ഭൂമി സവര്‍ണ്ണ ജാതിക്കാര്‍ അനധികൃതമായി കയ്യേറിയിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ തടയാന്‍ ഗുജറാത്തിലെ രാഷ്ട്രീയ- ഭരണ സംവിധാനങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസും ഭരണകൂടവും ഇടപെട്ട് ദളിതരുടെ ഭൂമി അവര്‍ക്കുതന്നെ തിരികെ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ എവിടെയെങ്കിലും ദളിതരുടെ ഭൂമി സവര്‍ണ്ണ ജാതിക്കാര്‍ അനധികൃതമായി കൈവശം വയ്ക്കുക, ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുക തുടങ്ങിയ ജാതീയ വിവേചനങ്ങള്‍ നേരിടേണ്ടി വന്നാല്‍ തന്നെ അറിയിക്കണമെന്നും ജിഗ്നേഷ് മെവാനി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More