ഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നോട്ടുപോയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 'പട്ടിണി, വിശപ്പ്, ഇന്ത്യയെ ആഗോള ശക്തിയാക്കല്‍, ഡിജിറ്റല്‍ എക്കണോമി അങ്ങനെ ഒരുപാട് കാര്യങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്തുകളഞ്ഞതിന് അഭിനന്ദനങ്ങള്‍. ആഗോള പട്ടിണി സൂചികയില്‍ 2020-ല്‍ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. 2021-ല്‍ ഇന്ത്യയുടെ സ്ഥാനം 101-ലേക്കെത്തി. പാക്കിസ്ഥാനും, നേപ്പാളിനും, ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ' കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ആഗോള പട്ടിണി സൂചിക തയാറാക്കിയത്. ശിശുമരണനിരക്ക്, പോഷകാഹാരക്കുറവ് തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
പട്ടിണി ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ചൈന, ബ്രസീല്‍, കുവൈത്ത്, ക്യൂബ തുടങ്ങിയ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്തുളളത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ മ്യാന്മര് 71-ാം സ്ഥാനത്തും ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ 76-ാം സ്ഥാനത്തും പാക്കിസ്ഥാന് 92-ാം സ്ഥാനത്തുമാണുളളത്.