വരുണ്‍ ഗാന്ധിയെ ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി; നടപടി ലഖിംപൂര്‍ വിമര്‍ശനത്തിന് പിന്നാലെ

ഡല്‍ഹി: ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ വരുണ്‍ ഗാന്ധി എം പി പ്രത്യക്ഷമായി രംഗത്തെത്തിയത്തിനു പിന്നാലെ അദ്ദേഹത്തെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ബിജെപി ഒഴിവാക്കി. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അമ്മ മേനക ഗാന്ധിയേയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബിജെപി അഖിലേന്ത്യാ പ്രസിഡന്‍റ് ജെ പി നദ്ദയാണ് പുതിയ ഭാരവാഹി ലിസ്റ്റ് പുറത്തിറക്കിയത്. ഇതോടെ ബിജെപിയും മേനക കുടുംബവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരികയാണ്. 

2014 ലെ ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന മേനകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും 2019 -ലെ രണ്ടാം രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞിരുന്നു. ഇതിനുശേഷം ബിജെപി നേതൃത്വവുമായി ഇരുവര്‍ക്കുമുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതാണ് വരുണ്‍ ഗാന്ധിയുടെ പുതിയ പ്രസ്താവനകളും നിലപാടുകളും. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സഹോദരന്‍ അന്തരിച്ച സഞ്ജയ് ഗാന്ധിയുടെ മകനാണ് പിലിഭിത്തില്‍ നിന്ന്  ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വരുണ്‍ ഗാന്ധി എം പി. മൂന്നാം തവണ ജയിച്ചുകയറിയ വരുണിനെ രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ പോലും പരിഗണിക്കാതിരുന്നത് മേനക കുടുംബത്തെ പ്രകോപിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു തൊട്ടുപിറകെയാണ് വരുണ്‍ ഗാന്ധി എം പി പ്രത്യക്ഷമായി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരായി രംഗത്തുവന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷക പ്രക്ഷോഭകരുടെ ഇടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനങ്ങളിലുള്ളവരെയും അതിന്റെ യഥാര്‍ത്ഥ ഉടമകളെയും ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം''-എന്നാവശ്യപ്പെട്ട് നേരത്തെ വരുണ്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. കുറച്ചുകൂടി കടന്ന വിമര്‍ശനമാണ് ഇന്ന് അദ്ദേഹം യുപി സര്‍ക്കാരിനെതിര നടത്തിയത്. ''പ്രതിഷേധിക്കുന്നവരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല. അഹങ്കാരവും ക്രൂരതയും തുറന്നു കാട്ടുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെയും മനസ്സിലേക്ക് വ്യാപിക്കുകയാണ്. അതിന് മുന്‍പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയാറാകണം കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണം- എന്നിങ്ങനെയായിരുന്നു വരുണ്‍ ഗാന്ധിയുടെ ട്വിറ്ററിലൂടെയുള്ള വിമര്‍ശനം.

Contact the author

National Desk

Recent Posts

Web Desk 51 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More