കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ ഹാന്റ

കൊറോണയ്ക്ക് പിന്നാലെ ചൈന പുതിയ വൈറസ് ഭീതിയിൽ. ചൈനയിലെ യുനാൻ പ്രവിശ്യയിൽ രോ​ഗിയിലാണ് ഹാന്റ എന്ന് പേരുളള വൈറസിനെ കണ്ടെത്തിയത്. ഹാന്റ വൈറസ് ബാധിതനായി ഒരാൾ  മരിച്ചെന്ന് ചൈനയിലെ ​ഗ്ലോബൽ ടൈംസ് എന്ന മാധ്യമം​ റിപ്പോർട്ട് ചെയ്തു . ഹാന്റ വൈറസ് പൾമനറി സിന്ററം എന്നാണ് ഈ അസുഖത്തിന്റെ മുഴുവൻ പേര്. ചെൈനയിൽ 32 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

കൊറോണ വൈറസിന് തൊട്ടുപിന്നാലെയുളള ഹാന്റ വൈറസ് ചൈനയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതോടൊപ്പം ഭയാത്തോടെയാണ് ചൈനയിൽ നിന്നുള്ള ഈ പുതിയ വാർത്തയെ നോക്കിക്കാണുന്നത്. ഹാന്റ വൈറസ് നിയന്തണ വിധേയമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അതേസമയം ഹാന്റ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. എലികൾ അണ്ണാൻ തുടങ്ങിയ ജീവികളാണ് ഹാന്റ വൈറസ് വാഹകർ. ഇവയുടെ വിസർജ്ജത്തിൽ നിന്നാണ് വൈറസ് പടരുക. എന്നാൽ നല്ല ആരോ​ഗ്യമുള്ളവരിലും ഈ വൈറസ് പടരാൻ സാധ്യത ഏറെയാണ്

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More