പതിനാല് ജില്ലകളില്‍ ഒന്‍പതിലും വനിതാ കളക്ടര്‍മാര്‍ ; പുതിയ ചരിത്രം

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ നിയമനത്തില്‍ വനിതകള്‍ക്ക് മികച്ച പ്രാതിനിത്യം. പതിനാല് ജില്ലകളില്‍ ഒന്‍പതു ജില്ലകളുടെ തലപ്പത്തും  വനിതകളെയാണ് നിയമിച്ചിരിക്കുന്നത്.  ചരിത്രത്തിലാദ്യമായാണ് ജില്ലകളുടെ അധികാരികളായി ഇത്രയധികം വനിതകളെത്തുന്നത്. തിരുവനന്തപുരം, കാസര്‍ഗോഡ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വനിതാ കളക്ടര്‍മാരുളളത്.

നേരത്തെ എട്ട് വനിതാ കളക്ടര്‍മാരാണുണ്ടായിരുന്നത്. കൊല്ലം ജില്ലയിലാണ് പുതിയ വനിതാ കളക്ടര്‍ എത്തുന്നത്. കൊല്ലം ജില്ലാ കളക്ടറായിരുന്ന അബ്ദുള്‍ നാസറിനെ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറാക്കിയതോടെയാണ് എറണാകുളം ജില്ല ഡെവലെപ്്‌മെന്റ് കമ്മീഷണറായ അഫ്‌സാന പര്‍വീണ്‍ കളക്ടറായി ചുമതലയേല്‍ക്കുന്നത്. വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീലാ അബ്ദുളള വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറായതോടെ എ ഗീതയാണ് വയനാട് കളക്ടര്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം ഡോ. നവജ്യോത് ഖോസ, കൊല്ലം അഫ്‌സാന പര്‍വീണ്‍, പത്തനംതിട്ട ഡോ. ദിവ്യ എസ് അയ്യര്‍, കോട്ടയം ഡോ. പി കെ ജയശ്രീ, ഇടുക്കി ഷീബാ ജോര്‍ജ്ജ്, തൃശൂര്‍ ഹരിതാ വി കുമാര്‍, പാലക്കാട് മൃണ്‍മയി ജോഷി, വയനാട് എ ഗീത, കാസര്‍ഗോഡ് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് എന്നിങ്ങനെയാണ് കേരളത്തിലെ വനിതാ കളക്ടര്‍മാര്‍.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More