ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,319 ആയി ഉയർന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 6077 ആയി. 63,977 പേരാണ് ഇതിനകം ഇറ്റലിയിൽ അസുഖ ബാധിതരായത്.
ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 471 ആയി. ഇന്ത്യയിൽ 19817 പേരെയാണ് ഇതിനകം പരിശോധനക്ക് വിധേയമാക്കിയത്.
കർണാടകയിൽ രണ്ട് മലയാളികൾക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂർ കാസർകോഡ് സ്വദേശികളാണ് ഇവർ. ദുബായിൽ നിന്നാണ് ഇവർ കർണാടകയിൽ എത്തിയത്. കാസർകോഡ് സ്വദേശി മൈസൂരിലും, കണ്ണൂർ സ്വദേശി ബംഗളൂരൂവിലുമാണ് ചികിത്സയിൽ ഉള്ളത്. തിങ്കളാഴ്ച കർണാടകയിൽ 7 പേർക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 33 ആയി.
കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാൾകൂടി മരിച്ചു. ഹിമാചൽ പ്രദേശിൽ ടിബറ്റൻ അഭയാർത്ഥിയാണ് മരിച്ചത്. അമേരിക്കയിൽ നിന്നാണ് ഇയാൾ ഹിമാചലിൽ എത്തിയത്. ഇതോടെ മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 9 ആയി. വിദേശത്ത് 3 ഇന്ത്യക്കാർ കോവിഡ്19 മൂലം മരിച്ചിട്ടുണ്ട്.