അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പിസിസി പ്രസിഡന്റുമായ പിജൂഷ് കാന്തി ബിശ്വാസ് രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു കൂട്ടം നേതാക്കളും പ്രവര്‍ത്തകരുമായി തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാളില്‍ ബിജെപിക്കുമേല്‍ നേടിയ തിളങ്ങുന്ന വിജയത്തെ തുടര്‍ന്ന് ത്രിപുര പിടിക്കാനുള്ള തന്ത്രങ്ങളാണ് തൃണമുല്‍ കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്. ബിജെപിയില്‍ പോയി തിരിച്ചെത്തിയ മുകുള്‍ റോയ് അടക്കമുള്ള നേതാക്കളുടെ സ്വാധീനം ഉപയോഗിച്ചാണ് തൃണമുല്‍ വ്യാപകമായ രീതിയില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നത്. വരും ദിവസങ്ങളില്‍ ത്രിപുരയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ തൃണമുല്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും ഇതിനുപിന്നിലുള്ള കാര്യങ്ങള്‍ വ്യക്തിപരമാണെന്നും പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ശക്തി തെളിയിച്ച് മൂന്നാം മുന്നണിയുടെ രൂപീകരണത്തില്‍ നേതൃപരമായ പങ്കുവഹിക്കാനാണ് മമതാ ബാനര്‍ജി ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുത്തിരുന്നു. സഖ്യകക്ഷിയായിരുന്നുകൊണ്ട് മമത കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു