'മോദി ഇന്ത്യയുടെ രാജാവല്ല'- സുബ്രമണ്യന്‍ സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിജെപി എംപി സുബ്രമണ്യന്‍ സ്വാമി. മോദിയുടെ സാമ്പത്തിക- വിദേശ നയങ്ങള്‍ക്കെതിരാണ് താനെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ പ്രതികരണം. 'സാമ്പത്തിക നയത്തിന്റെയും വിദേശ നയത്തിന്റെയും കാര്യത്തില്‍ ഞാന്‍ മോദി വിരുദ്ധനാണ്. ഈ വിഷയത്തില്‍ ഉത്തരവാദിത്വമുളളവരുമായി താന്‍ സംവാദത്തിന് തയാറാണ്. പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവല്ല'- സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പലതും കുഴപ്പങ്ങളുണ്ടാക്കി. അവരുടെ തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് അവര്‍ മാപ്പുപറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തേ പെഗാസസ് വിഷയത്തിലും സുബ്രമണ്യന്‍ സ്വാമി നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു. ഒന്നും ഒളിക്കാനില്ലെങ്കില്‍ നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണം. എസ്എന്‍ഒ പ്രോജക്ടിന് പണം നല്‍കിയതുള്‍പ്പെടെ ചോദിക്കണമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.സാമ്പത്തിക കരാറുകള്‍ക്കനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗാസസ്. അവരുടെ ഇന്ത്യന്‍ ദൗത്യത്തിനു പണം നല്‍കിയതാരെന്ന ആരെന്ന ചോദ്യം ഒഴിവാക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാരല്ലെങ്കില്‍ പിന്നെ ആരാണെന്നത് വ്യക്തമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സുബ്രമണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More