കഫീല്‍ ഖാന്‍റെ സസ്പെന്‍ഷന്‍: രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ യുപി സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം

ലഖ്നൗ: ഡോ. കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ കോടതിയില്‍ ഹാജരാക്കാന്‍ യുപി സര്‍ക്കാരിന് കോടതി നിര്‍ദേശം. അലഹബാദ്‌ കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ  നിര്‍ദേശം. കഴിഞ്ഞ ആഴ്ചയാണ്  യോഗി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെയുള്ള പുനരന്വേഷണം പിന്‍വലിച്ചുവെന്ന് കോടതിയെ അറിയിച്ചത്. ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ 63 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തത്. 

സംഭവം നടന്ന സമയത്ത് ശിശുക്കളുടെ മരണത്തില്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ 11 മാസത്തിന് ശേഷം വീണ്ടും യോഗി സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കുകയും കഫീല്‍ ഖാനെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ 4 വര്‍ഷത്തിലേറെയായി സസ്പെന്‍ഷനിലായിരുന്നു. 2017 ഓഗസ്റ്റ് 22-നാണ് ഡോ. കഫീല്‍ ഖാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായി ഡോ. കഫീല്‍ ഖാന്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചത്. ഇതിന് പിന്നാലെ അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച്  പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഓക്സിജന്‍ ക്ഷാമം തിരിച്ചറിഞ്ഞ കഫീല്‍ ഖാനാണ് കുട്ടികള്‍ക്ക് പുറത്ത് നിന്ന് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമം നടത്തിയതായി ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More