സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രാങ്ക് വീഡിയോ; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: സ്ത്രീകളെ ശല്യം ചെയ്ത് വീഡിയോ എടുക്കാന്‍ ശ്രമിച്ച യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ചുവയുള്ള നോട്ടവും, പ്രവര്‍ത്തിയും, സംസാരവും നടത്തി സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ഇയാള്‍ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സ്ത്രീകളുടെ പ്രതികരണവും, ഇയാളുടെ പ്രവൃത്തിയും കൂട്ടുകാരാണ് വീഡിയോയില്‍ പകര്‍ത്തുക. ഡിസ്റ്റര്‍ബിങ് ദി ഫീമെയില്‍സ് -കേരള പ്രാങ്ക്' എന്ന തലക്കെട്ടില്‍ രണ്ട് വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ആകാശ് അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് നീക്കം ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചു. വീഡിയോ എടുക്കാന്‍ സഹായിച്ച സുഹൃത്തുക്കള്‍ ഒളിവിലാണ്. ഇവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമാശാരൂപത്തിലോ ഹാസ്യപരിപാടികൾക്കായോ ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ വീഡിയോകളാണ് പ്രാങ്ക് വീഡിയോ എന്ന് അറിയപ്പെടുന്നത്. "പ്രാക്ടിക്കൽ ജോക്ക്" എന്നതിന്റെ ചുരുക്കെഴുത്താണ് പ്രാങ്ക്. മലയാളത്തിലെ പ്രമുഖ മുഖ്യധാരാ പ്രാങ്ക് ഷോ ആയിരുന്നു സൂര്യാ ടി വി സംപ്രേക്ഷണം ചെയ്തിതിരുന്ന തരികിട. തരികിടയ്ക്ക് ശേഷം വന്ന പ്രാങ്ക് ഷോ ആണ് ഗുലുമാൽ.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More