ഇ ഡിയെപ്പറ്റി രമക്കും ബിജെപിക്കും മിണ്ടാട്ടമില്ലെന്ന് ഹരീഷ് പേരടി

ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ  ചോദ്യം ചെയ്യാന്‍ വീണ്ടും ഇ ഡി വിളിച്ച സാഹചര്യത്തില്‍ ബിജെപിയേയും, ആര്‍.എം.പിയേയും പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. തങ്ങളെ ചോദ്യം ചെയ്യാന്‍ വീണ്ടും ഇ ഡി എത്തിയതിനോട് അനുബന്ധിച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. തങ്ങളെ വീട്ടിൽ ഈഡി എത്തി, പഴയ നാരങ്ങവെള്ളത്തിൻ്റെ ഏമ്പക്കം വിടുന്ന ബി ജെ പിക്കാർ മിണ്ടുന്നില്ല. എന്തിന് ലീഗിൻ്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയിൽ മാറിയിരിക്കുന്ന രമയും ആർ എം പിയും ക..മ..ഇല്ല, ഇതൊക്കെ പിണറായി വിജയന്റെ വീട്ടിൽ ആവണമായിരുന്നു എന്നാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തങ്ങളെ വീട്ടിൽ ഇ ഡി എത്തി, പഴയ നാരങ്ങവെള്ളത്തിൻ്റെ ഏമ്പക്കം വിടുന്ന ബിജെപിക്കാർ മിണ്ടുന്നില്ല...എന്തിന് ലീഗിൻ്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയിൽ മാറിയിരിക്കുന്ന രമയും ആർ എം പിയും ക..മ..ഇല്ല...ഇതൊക്കെ പിണറായി വിജയന്റെ വീട്ടിൽ ആവണമായിരുന്നു... സംശുദ്ധരാഷ്ട്രിയത്തിൻ്റെ ഗീർവാണ പ്രസംഗങ്ങൾകൊണ്ട് തട്ടിയും മുട്ടിയും സാധരാണക്കാരന് നടക്കാൻ പറ്റില്ലായിരുന്നു...വെറുതെയല്ല ആ മനുഷ്യനെ നേരും നെറിയും അറിയുന്ന കേരള ജനത വീണ്ടും അവരുടെ നേതാവാക്കിയത്...മുഖ്യമന്ത്രിയാക്കിയത്. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ടാണ് ഇ ഡി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഹൈദരലി തങ്ങള്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന് കാരണം  പി.കെ കു‌ഞ്ഞാലിക്കുട്ടിയാണെന്ന് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശിയ ഉപാധ്യക്ഷനുമായ മുഈന്‍ അലി ആരോപിച്ചു. ചന്ദ്രികയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും, കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 6 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 6 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 6 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 6 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More