മൂന്നാറിൽ 14 വിദേശികളുടെ സാമ്പിൾ നെ​ഗറ്റീവ്

കോവിഡ്19 സംശയിച്ച് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന 14 വിദേശികളുടെ സാമ്പിൾ നെ​ഗറ്റീവ്. അയർലണ്ട്, ഫ്രാൻസ്,യുകെ എന്നീ രാജ്യക്കാരാണിവർ. മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലായിരുന്നു ഇവർ. അസുഖം ഇല്ലെന്ന് കണ്ടെത്തിയതിനാൽ ഇവരെ മടക്കി അയക്കാനുള്ള നടപടികൾ ആരംഭിച്ചു. രോ​ഗം സ്ഥിരീകരിച്ച 5 വിദേശികളിൽ യുകെ സ്വദേശിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇടുക്കി ജില്ലയിൽ കർശന  നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണിമുതൽ 5 മണിവരെ മാത്രമെ അടുത്ത ആഴ്ച മുതൽ തുറക്കാൻ അനുവദിക്കൂ. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം. ആളുകൾ സംഘടിക്കുന്ന എല്ലാ പരിപാടികളും റദ്ദാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാൾ, വിവാഹം, ​ഗൃഹപ്രവേശം എന്നിവക്ക് വിലക്ക് ബാധകമാണ്. ഇത്തരം ചടങ്ങുകളിൽ 10 പേരിൽ കൂടാൻ അനവദിക്കില്ല. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും.

Contact the author

web desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More