'മരിച്ച കുട്ടിയുടെ പേര് ഉടൻ വിളിച്ചുപറയാൻ ഇത് കാവിലെ പാട്ടുമത്സരമാണോ?': മാധ്യമങ്ങള്‍ക്കെതിരെ മുരളീ തുമ്മാരുകുടി

വനിതാ ഡെന്റൽ ഡോക്ടർ പി.വി. മാനസയുടെ  കൊലപാതകത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുരളീ തുമ്മാരുകുടി. മകൾ വെടിയേറ്റ് മരിച്ചു എന്ന വാർത്ത കണ്ണൂരിൽ ടീവിയിൽ കാണേണ്ടിവരുന്ന അമ്മക്കുണ്ടാകുന്ന മാനസികാഘാതം മനസിലാക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമൊക്കെ എന്നാണ് നമ്മുടെ മാധ്യമങ്ങൾക്കുണ്ടാകുന്നത്? എന്ന് അദ്ദേഹം ചോദിക്കുന്നു.

ടിവി ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് പുതിയതെരു രാമഗുരു സ്കൂളിലെ അധ്യാപികയായ എൻ. സബിത മകൾ കൊല്ലപ്പെട്ടതായി അറിയുന്നത്. സംഭവം നടന്നയുടന്‍ ഇരയുടെ പേരുവിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് ദുരന്തത്തെകുറിച്ച് ഉറ്റവരെ അറിയിച്ചും, അവരുടെ സമ്മതത്തോടെയും വേണ്ടേ ഇരയുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തെ 'പ്രണയ നൈരാശ്യ'വുമായി കൂട്ടിക്കെട്ടി വാര്‍ത്ത നല്‍കുന്നതിനെയും ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

മുരളീ തുമ്മാരുകുടി എഴുതുന്നു

എന്താടോ നന്നാവാത്തെ?

കോതമംഗലത്ത് ഹോസ്റ്റലിൽ താമസിക്കുന്ന മകൾ വെടിയേറ്റ് മരിച്ചു എന്ന വാർത്ത കണ്ണൂരിൽ ടീവിയിൽ കാണേണ്ടിവരുന്ന അമ്മക്കുണ്ടാകുന്ന മാനസികാഘാതം മനസിലാക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമൊക്കെ എന്നാണ് നമ്മുടെ മാധ്യമങ്ങൾക്കുണ്ടാകുന്നത്?

മരിച്ച കുട്ടിയുടെ പേര് ഉടൻ വിളിച്ചുപറയാൻ ഇത് കാവിലെ പാട്ടുമത്സരമോ വെടിവഴിപാടോ ഒന്നുമല്ലല്ലോ.

അപകടത്തിൽ മരിച്ചവരുടെ ഏറ്റവുമടുത്ത ബന്ധുക്കളെ വിവരമറിയിച്ച് കൗൺസെൽ ചെയ്തതിനു ശേഷം, അവരുടെ സമ്മതത്തോടെ, സമ്മതമുണ്ടെങ്കിൽ മാത്രം, പേരുകൾ മീഡിയയിൽ പബ്ലിഷ് ചെയ്യുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യാവകാശത്തിൻറെ അടിസ്ഥാനവും അതറിയുന്ന മാധ്യമങ്ങൾ ലോകത്ത് ചെയ്യുന്നതും.

എന്നാണ് നമ്മുടെ മാധ്യമങ്ങൾ നൂറ്റാണ്ട് കടക്കുന്നത്?

കഷ്ടംതന്നെ മൊതലാളീ...

Contact the author

News Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More