കോവിഡ്19: ചെന്നൈയില്‍ യുപി സ്വദേശിയുടേത് സമൂഹ വ്യാപനം?

തമിഴ്നാടിൽ കോവിഡ്19 സ്ഥിരീകരിച്ച രോ​ഗിക്ക് അസുഖം ബാധിച്ചത് സംബന്ധിച്ച് ആശയക്കുഴപ്പത്തിൽ ആരോ​ഗ്യ വകുപ്പ്.  ചെന്നൈയിൽ അസുഖബാധിതനായ യുപി സ്വദേശിയുടേത് സമൂഹ വ്യാപനമെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നി​ഗമനം. ഇത് അതി​ഗുരുതരമായ പ്രത്യാഘാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇയാൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയോ, വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കം പുലര്‍ത്തുകയോ ചെയ്തതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്ത് ദിവസം മുമ്പാണ് ഇയാൾ ചെന്നൈയിൽ എത്തിയത്. ഡൽഹിയിൽ നിന്ന് ട്രെയിനിലാണ് വന്നത്. റെയിൽവെ സ്റ്റേഷനിലും അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകി. മാർച്ച 16 നാണ് ഇയാൾക്ക് രോ​ഗ ലക്ഷണം കണ്ടത്.

175 ആളുകളുമായാണ് ഇയാൾ സമ്പർക്കം പുലർത്തിയത്. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് ആരോ​ഗ്യമന്ത്രി വിജയഭാസ്കർ പറഞ്ഞു. അതേ സമയം ഇയാളുടെ യാത്രാ വിവരങ്ങൾ പൂർണമായും സർക്കാർ പുറത്തുവിട്ടിട്ടില്ല. റൂട്ട് മാപ്പ് ഇപ്പോഴും സർക്കാർ രഹസ്യമാക്കിവെച്ചിരിക്കുകായാണ്. യാത്ര ചെയ്ത ട്രെയിൻ ഏതെന്ന് പോലും വെളിപ്പെടുത്താത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

സമൂഹ വ്യാപനമായാണ് ഇയാൾക്ക് രോ​ഗം ബാധിച്ചതെങ്കിൽ അതീവ ​ഗുരതരമായിരിക്കും പ്രത്യാഘാതം

Contact the author

web desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More