പെഗാസസ്; ഒട്ടകപക്ഷിയെപ്പോലെ തല മണ്ണില്‍പൂഴ്ത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം- പി. ചിദംബരം

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സര്‍ക്കാര്‍ ഒട്ടകപക്ഷി മനോഭാവമുപേക്ഷിച്ച് പാര്‍ലമെന്റില്‍ പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിക്കുമോ എന്ന് ചിദംബരം ചോദിച്ചു. പെഗാസസ് വിഷയം വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് പി. ചിദംബരത്തിന്‍റെ ട്വീറ്റ്.

'പെഗാസസ് ദുരുപയോഗം ചെയ്തതിന്റെ മറ്റൊരു കേസ് കൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഫ്രാന്‍സിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലായ മീഡിയാ പാര്‍ട്ടിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ഫ്രാന്‍സ് ദേശീയ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു. റഫാല്‍ വിമാന അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമമാണ് മീഡിയാ പാര്‍ട്ട്. സര്‍ക്കാര്‍ ഇനിയെങ്കിലും ഒട്ടകപക്ഷി മനോഭാവം ഉപേക്ഷിച്ച് പെഗാസസ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുമോ' ചിദംബരം ചോദിച്ചു. 

ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മുന്നൂറിലധികം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍, കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് സിംഗ് പട്ടേല്‍, അശ്വിനി വൈഷ്ണവ, അനില്‍ അംബാനി, മുന്‍ സിബി ഐ മേധാവി, നാല്‍പ്പതിലധികം മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടുളളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More