ബലാത്സംഗക്കേസില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

പനാജി: ഗോവയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യന്ത്രി പ്രമോദ് സാവന്ത്. പെണ്‍കുട്ടികള്‍ രാത്രി ബീച്ചിലേക്ക് പോയതെന്തിനാണ് എന്നാണ് പ്രമോദ് സാവന്തിന്റെ ചോദ്യം. ഗോവയിലെ ക്രമസമാധാനില തകര്‍ന്നെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജൂലൈ 24-നാണ് പതിനാലുവയസുളള രണ്ട് പെണ്‍കുട്ടികള്‍ ഗോവയിലെ കോള്‍വ ബീച്ചില്‍ വച്ച് ബലാത്സംഗത്തിനിരകളായത്. പത്ത് കുട്ടികള്‍ രാത്രി ബീച്ചില്‍ ഒരു പാര്‍ട്ടിക്ക് പോയി. അവരില്‍ ആറുപേര്‍ തിരികെ വീടുകളിലേക്ക് മടങ്ങി. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ബീച്ചില്‍ തുടര്‍ന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ രാത്രി ബീച്ചില്‍ ചിലവഴിക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ അത്മപരിശോധന നടത്തണം. ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. മക്കള്‍ അത് അനുസരിക്കാതെ പോയിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും പൊലീസിന്റെയും സര്‍ക്കാരിന്റെയും ചുമലിലിടാന്‍ സാധിക്കില്ല എന്നായിരുന്നു പ്രമോദ് സാവന്ത് പറഞ്ഞത്.

കുട്ടികള്‍ ബീച്ചിലിരിക്കുമ്പോള്‍ പൊലീസുകാരെന്ന വ്യാജേന നാലുപേര്‍ അവരെ സമീപിക്കുകയും ആണ്‍കുട്ടികളെ തല്ലിയോടിച്ച ശേഷം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതികളിലൊരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടായതെങ്ങനെയാണ്. ഗോവയില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. പ്രതികളെ ജയിലിലടക്കണം എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More