കര്‍ഷകരുടെ സമരം ഇനി ബിജെപിക്കെതിരെ ; ഉത്തര്‍പ്രദേശിലേക്കുളള റോഡുകള്‍ തടയുമെന്ന് രാകേഷ് ടികായത്ത്

ഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഇനി ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ സമരം ചെയ്യാന്‍ പോവുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലേക്കുളള എല്ലാ റോഡുകളും സെപ്റ്റംബര്‍ 5-ന് ശേഷം കര്‍ഷകര്‍ തടയുമെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. ലക്‌നൗ ഇനിമുതല്‍ മറ്റൊരു ഡല്‍ഹിയാവാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും തങ്ങളുടെ പ്രതിഷേധപരിപാടികള്‍ വിപുലീകരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. മിഷന്‍ യുപി, മിഷന്‍ ഉത്തരാഖണ്ഡ് എന്നിവ കര്‍ഷകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കര്‍ഷകപ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രതിഷേധതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്. മിഷന്‍ യുപിയിലും ഉത്തരാഖണ്ഡിലും ഗ്രാമീണമേഖലകളില്‍ വലിയ റാലികളും മഹാപഞ്ചായത്തുകളും സംഘടിപ്പിക്കും. പരിപാടികളില്‍ ബിജെപിയുടെയും  ബിജെപി സര്‍ക്കാരുകളുടെയും തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുമെന്നും കര്‍ഷകര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

2020 നവംബര്‍ 26-നാണ് ഡല്‍ഹിയില്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. സമരം ഒന്‍പതാം മാസത്തിലേക്ക് കടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവഗണന മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. സമരത്തിന്റെ തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും കര്‍ഷകര്‍ ഖാലിസ്ഥാനികളും തീവ്രവാദികളുമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് ബിജെപി സര്‍ക്കാര്‍ കര്‍ഷകരുമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തി. പതിനൊന്ന് ഒത്തുതീര്‍പ്പുചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. നിയമങ്ങളില്‍ ഭേദഗതികളാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More