രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോയെന്ന് സുപ്രീംകോടതി

ഡല്‍ഹി: രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ബ്രിട്ടീഷുകാര്‍ 75 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താനായി കൊണ്ടുവന്ന നിയമമാണ് രാജ്യദ്രോഹനിയമം. അത് ഇനിയും ആവശ്യമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു. കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹനിയമത്തെയും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്.

രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. മരപ്പണിക്കാരന് ഒരു മരം മുറിക്കാനായി മഴു കൊടുക്കുമ്പോള്‍ അയാള്‍ ഒരു കാട് മുഴുവന്‍ വെട്ടിമാറ്റാനായി അതുപയോഗിക്കുന്നു. അതുപോലെയാണ് ഈ നിയമത്തിന്റെ ദുരുപയോഗം നടക്കുക. ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗ്രമാത്തിലെ ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അയാള്‍ക്ക് ആ ഗ്രാമീണനുനേരേ സെക്ഷന്‍ 124 ഉപയോഗിക്കാം. ആളുകള്‍ ഭയത്തിലാണ്. ഇത് ഒരു കൊളോണിയല്‍ നിയമമാണ്. മഹാത്മാഗാന്ധിയെയും സ്വതന്ത്രസമരപ്രസ്ഥാനത്തെയും അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷുകാര്‍ ഈ നിയമം ഉപയോഗിച്ചിരുന്നത്. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷത്തിനിപ്പുറം ഇത്തരമൊരു നിയമം ആവശ്യമുണ്ടോ? കോടതി ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യദ്രോഹനിയമം മൗലികാവകാശങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മേജര്‍ ജനറല്‍ എസ്. ജി. വോംബാദ്‌കെരെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യദ്രോഹനിയമം പൂര്‍ണമായും ഭരണഘടനാവിരുദ്ധവും ഭരണഘടനയില്‍ നിന്ന് പിന്‍വലിക്കപ്പെടേണ്ടതാണെന്നും വോംബാദ്‌കെരെ വാദിച്ചു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More