മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. 66 വയസായിരുന്നു. 1983-ലെ ലോകകപ്പ് ജേതാവായിരുന്നു യശ്പാല്‍ ശര്‍മ്മ. 1954-ന് ലുധിയാനയിലാണ് യശ്പാല്‍ ശര്‍മ്മ ജനിച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമായിരുന്ന യശ്പാല്‍ 1974-ല്‍ പഞ്ചാബ് സംസ്ഥാന ക്രിക്കറ്റ് ടീമില്‍ ഇടംനേടി. ഇറാനി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്.

പാക്കിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. 1983-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ടോപ്പ് സ്‌കോര്‍ യശ്പാല്‍ ശര്‍മ്മയ്ക്കായിരുന്നു. ഇന്ത്യയായിരുന്നു അന്നത്തെ മത്സരത്തില്‍ വിജയിച്ചത്. അന്ന് മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തത് യശ്പാല്‍ ശര്‍മ്മയെയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിന്നീട് നടന്ന പാക് പരമ്പയരയില്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. 37-ാം വയസില്‍ അദ്ദേഹം വിരമിച്ചു. 1979-ല്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചുതുടങ്ങിയ യശ്പാല്‍ 37 ടെസ്റ്റുകളിലായി 1606 റണ്‍സും ഒന്‍പത് അര്‍ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനുശേഷം ബിസിസിഐയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 19 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More