അനന്തരവന്‍ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് മായാവതി
ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മായാവതിയ്ക്ക് തന്നെയായിരിക്കും ചുമതല. മറ്റ് സംസ്ഥാനങ്ങള്‍ ആകാഷിനായിരിക്കുമെന്നും ബിഎസ്പി നേതാവ് ഉദയ്വീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ഒബിസി സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മായാവതി
ബിഎസ്‌പി രാജ്യത്ത് ഒബിസി സെൻസസ് ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂല നടപടി സ്വീകരിക്കുകയാണെങ്കിൽ പാര്‍ട്ടി തീർച്ചയായും പാർലമെന്റിനകത്തും പുറത്തും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് മായാവതി ട്വീറ്റ് ചെയ്തത്.
ബിജെപിയും സംഘ്പരിവാറും ഒന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍- മായാവതി
ബിജെപി സര്‍ക്കാരുകള്‍ക്ക് ആര്‍എസ്എസ് നല്‍കുന്ന അന്ധമായ പിന്തുണയുടെ ഫലമായാണ് രാജ്യത്ത് ജാതി, രാഷ്ട്രീയ, സാമുദായിക വിദ്വേഷങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ ഇത്രയധികം ബാധിക്കുന്നത്
ഉത്തർപ്രദേശിൽ കോൺഗ്രസ് ഉൾപ്പെടെ ആരുമായും സഖ്യമില്ലെന്ന് മായാവതി
അസദുദ്ദീൻ ഒവൈസിയുടെ എഐഐഎമ്മുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മാധ്യമ വാർത്തകൾ മായാവതി നിഷേധിച്ചു. പഞ്ചാബിൽ ശിരോമണി അകാലിദളുമായി ബിഎസ്പി സഖ്യമുണ്ടാക്കിയതായി മായാവതി സ്ഥീരികരിച്ചു.
ബിജെപിക്ക് വോട്ടുചെയ്തും സമാജ്‌വാദി പാർട്ടിയെ തോൽപ്പിക്കുമെന്ന് മായാവതി
ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പി നേതാക്കളുടെ പെരുമാറ്റം ഞെട്ടിച്ചുവെന്നും, ബിഎസ്പി-എസ്പി സഖ്യം എന്ന തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുത്തി എന്നും മായാവതി പറഞ്ഞു.