നായ്ക്കളെ ഇഷ്ടമല്ലാത്തവര്‍ വളരെ കുറവായിരിക്കും എന്നാല്‍ നമ്മളാരും തെരുവില്‍ കിടക്കുന്നതും പരിക്കേറ്റ് നിസഹായാവസ്ഥയില്‍ കിടക്കുന്നതായുമായ നായ്ക്കളെ എടുത്ത് വളര്‍ത്താന്‍ പലപ്പോഴും മുതിരാറില്ല. എന്നാല്‍ കാവേരി റാണ ഭരദ്വാജ് എന്ന യുവതി ജീവിക്കുന്നതുതന്നെ തന്റെ നായ്ക്കള്ക്കുവേണ്ടിയാണ്. നിസ്സഹായരും പരിക്കേറ്റതും അസുഖബാധിതരുമായ നായ്ക്കളെ ശുശ്രൂഷിക്കുകയെന്നാണ് തന്റെ ജീവിതലക്ഷ്യമെന്നാണ് കാവേരി പറയുന്നത്.
ആദ്യമായി കാവേരി രക്ഷപ്പെടുത്തിയത് സോഫി എന്ന നായയെയാണ്. സോഫിയോട് കാവേരിക്ക് പ്രത്യേക ഇഷ്ടവുമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസില്‍ സോഫി മരിച്ചു. ആ നഷ്ടം കാവേരിക്ക് സഹിക്കാനായില്ല. അങ്ങനെയാണ് ഭര്‍ത്താവ് യാഷ് രാജ് ഭരദ്വാജിനൊപ്പം ചേര്‍ന്ന് സോഫി മെമ്മോറിയല്‍ അനിമല്‍ റിലീഫ് ട്രസ്റ്റ് ആരംഭിക്കുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ആദ്യത്തെ മൃഗസംരക്ഷണ കേന്ദ്രമാണ് അവരുടെ അനിമല്‍ റിലീഫ് ട്രസ്റ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'നായ്ക്കളുടെ അമ്മ' എന്നാണ് കാവേരി അറിയപ്പെടുന്നത്. കാവേരി അവയെ വിശേഷിപ്പിക്കുന്നതും കുഞ്ഞുങ്ങളെന്നാണ്. തങ്ങളുടെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും ഈ ദമ്പതികള്‍ നായ്ക്കള്ക്കുവേണ്ടിയാണ് നീക്കിവച്ചിരിക്കുന്നത്. പരിക്കേറ്റുകിടക്കുന്ന മൃഗങ്ങള്‍ക്കുവേണ്ട പരിചരണങ്ങള്‍ നല്കി അവയെ പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് അനുഭവിക്കുന്നതെന്ന് കാവേരി പറയുന്നു.
ചില നായ്ക്കള്‍ക്ക് സര്‍ജറികള്‍ക്കും മറ്റുമായി വലിയ തുക അത്യാവശ്യമായി വരാറുണ്ട്. ആ തുകയെല്ലാം തങ്ങളുടെ കയ്യില്‍ നിന്നുതന്നെയാണ് എടുക്കാറുളളത്. ചിലപ്പോഴെല്ലാം ഫണ്ട് റൈസിംഗിലൂടെയും തുക കണ്ടെത്താറുണ്ടെന്നും ദമ്പതികള്‍ പറയുന്നു.