തൃശ്ശൂര്‍: കൊറോണ രോഗത്തിന് ചികില്‍സ നടത്തിയതുമായി ബന്ധപ്പെട്ട് മോഹനന് വൈദ്യരെ അറസ്റ്റു ചെയ്തു. ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ വ്യാജ ചികിത്സ നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പട്ടിക്കാട് ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ചികില്‍സാ കേന്ദ്രം റൈഡ് നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഡി.എം.ഒ യുടെ നേതൃത്വത്തില്‍ മോഹനന് വൈദ്യരെ ചോദ്യം ചെയ്തു. കോവിഡിന് ചികിത്സിക്കുന്നു എന്ന തരത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടി. തുടര്‍ന്ന് രയിരത്ത് റസിഡന്‍സി ആയുര്‍വേദ ചികില്സാലയത്തില് വെച്ചാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.