ഡല്‍ഹി: റഫാല്‍ ഇടപാടില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ താടിയുടെയും റഫാല്‍ വിമാനത്തിന്റെയും ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചായിരുന്നു രാഹുലിന്റെ പരിഹാസം. 'കളളന്റെ താടി' എന്നാണ് രാഹുല്‍ ചിത്രത്തിന് അടിയില്‍ കുറിച്ചത്. ഫ്രഞ്ച് പ്രോസിക്യൂഷന് സര്‍വ്വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് റഫാല്‍ ഇടപാട് അന്വേഷിക്കുന്നത്. റഫാല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച് അന്വേഷണത്തിന് നേതൃത്വം നല്കാന് ജഡ്ജിയെ നിയമിച്ചതായി ഫ്രാന്‍സിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
56,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണമുയരുന്നത്. റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് 8 കോടിയിലധികം രൂപ കോഴ നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട് വന്നതിനുപിന്നാലെയാണ് വീണ്ടും റഫാല്‍ ചര്‍ച്ചയാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2015-ലെ നരേന്ദ്രമോദിയുടെ പാരിസ് സന്ദര്‍ശനത്തിനുപിന്നാലെ റഫാല്‍ കരാറില്‍ മാറ്റങ്ങളും വന്നിരുന്നു. 126 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു ആദ്യം ഇന്ത്യയുടെ പദ്ധതി. 18 വിമാനം പൂര്‍ണമായും ഫ്രാന്‍സില്‍ നിര്‍മിച്ച് വാങ്ങാനും ബാക്കി സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു ആദ്യത്തെ കരാര്‍. എന്നാല്‍ മോദിയുടെ പാരീസ് സന്ദര്‍ശനത്തോടെ കരാറില്‍ മാറ്റമുണ്ടായി. ഇതോടെയാണ് റഫാല്‍ അഴിമതി വിവരങ്ങള്‍ പുറത്തുവരുന്നത്.