ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. ഗാസിയാബാദിലെ ഗംഗ്‌നഹര്‍ ഘട്ട് ക്ഷേത്രപരിസരത്തിരുന്ന് മാംസാഹാരം കഴിച്ചുവെന്നാരോപിച്ചാണ് ഒരു സംഘം ആളുകള്‍ യുവാവിനെയും കൂട്ടുകാരെയും ആക്രമിച്ചത്. മീററ്റ് സ്വദേശി പ്രവീണ്‍ സൈനിയാണ് കൊല്ലപ്പെട്ടത്.
പ്രവീണ്‍ ദേവേന്ദ്, വിനോദ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം റൊട്ടിയും സോയാബീനും കഴിക്കുകയായിരുന്നു അതിനിടെ അവിടെയെത്തിയ അക്രമിസംഘം അവര്‍ മാംസാഹാരമാണ് കഴിക്കുന്നതെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സസ്യാഹാരമാണ് കഴിക്കുന്നതെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും സംഘം മര്‍ദ്ദനം നിര്‍ത്താന്‍ തയാറായില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പ്രവീണും സുഹൃത്തുക്കളും കഴിച്ചത് സസ്യാഹാരമാണെന്നതിന് ഹോട്ടല്‍ ബില്ലും തെളിവായുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇരുമ്പുകമ്പി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ ദേവേന്ദും വിനോദും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍ സൈനികനാണെന്നും സി ഐ കമലേഷ് നരേന്‍ പാണ്ഡെ പറഞ്ഞു. കൊല്ലപ്പെട്ട പ്രവീണ്‍ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിലാണ്.