വഞ്ചനയും കാലു മാറ്റവുമെല്ലാം രാഷ്ട്രീയത്തില്‍ സാധാരണമാണെന്ന് ഡി. കെ. ശിവകുമാര്‍

ബംഗളൂരു: വഞ്ചനയും പാര്‍ട്ടി മാറ്റവുമെല്ലാം രാഷ്ട്രീയത്തില്‍ സാധാരണമാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി. കെ. ശിവകുമാര്‍. 'വഞ്ചന എന്നത് രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന സര്‍വ്വസാധാരണമായ കാര്യമാണ്. ഡി. കെ. ശിവകുമാറോ കോണ്‍ഗ്രസോ മാത്രമല്ല ഓരോ പാര്‍ട്ടിയിലും ഇത്തരം സംഭവങ്ങളുണ്ടായതിന്റെ ഉദാഹരണങ്ങളുണ്ടാകും. ഞങ്ങള്‍ പ്രതാപ് ഗൗഡ പാട്ടീലിനെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് പോകുന്നതും തിരിച്ചുവരുന്നതുമെല്ലാം സാധാരണമാണ്'. ഡി. കെ. ശിവകുമാര്‍ പറഞ്ഞു. സദാശിവ നഗറിലെ തന്റെ വസതിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തെ അട്ടിമറിച്ച് ബിജെപിയിലേക്ക് പോയ 17 എംഎല്‍എമാര്‍ മാത്രമല്ല, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ തയാറുളള ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാമെന്നും അവരെ സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മളോരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാണുളളത്. എന്നാല്‍ വ്യക്തിഗത താല്‍പ്പര്യങ്ങളേക്കാള്‍ പ്രധാനമാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടി വിട്ടുപോയ പതിനേഴുപേരും ഇതുവരെ തിരിച്ചുവരണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയെ സമീപിച്ചിട്ടില്ല എന്നാല്‍ അവരെയല്ല മറിച്ച് എല്ലാവരെയും അഭിസംബോധന ചെയ്താണ് താന്‍ സംസാരിക്കുന്നതെന്നും ഡി. കെ. ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More