റേഷൻകടയിൽ മോദിയുടെ ചിത്രവും സഞ്ചിയിൽ താമര ചിഹ്നവും നിർബന്ധമെന്ന് ബിജെപി

കൊവിഡ് കാലത്ത് കേന്ദ്രസർക്കാറിന്റെ സൗജന്യ റേഷൻ,  താമര ചിഹ്നം പതിച്ച സഞ്ചികളിൽ വിതരണം ചെയ്യാൻ ബിജെപി നിർദ്ദേശം.   പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പിഎംജികെ) പദ്ധതിയിൽ വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപി നിർദ്ദേശനം നൽകിയിരിക്കുന്നത്.

പിഎംജികെ വഴി  ഓരോ കുടുംബത്തിനും അഞ്ച് കിലോഗ്രാം ഗോതമ്പും അരിയും ഒരു കിലോഗ്രാം പയറും സൗജന്യമായാണ് നൽകുന്നത്. മാർച്ച്  മുതലാണ് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ദ്രാരിദ്യ രേഖക്ക് താഴെയുള്ള 80 കോടിയിലധികം റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യമായി ഭക്ഷ്യധാന്യം ലഭിക്കുക. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യധാന്യ വിതരണം 5 മാസത്തേക്ക് കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി മോദിയുടെയും  മുഖ്യമന്ത്രിയുടെയും ബാനറുകൾ എല്ലാ റേഷൻകടകളിൽ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. റേഷൻ വിതരണം ചെയ്യുന്നതിനായി താമര ചിഹ്നമുള്ള പ്രത്യേക ബാഗുകൾ രൂപകൽപ്പന ചെയ്യും.

ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ  പാർട്ടി ഘടകങ്ങൾക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതിയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More