ഡെല്‍റ്റ വകഭേദം അപകടകരമെന്ന് ലോകാരോഗ്യസംഘടന

ഡല്‍ഹി: ഡെല്‍റ്റ വകഭേദത്തിന്‍റെ രൂപമാറ്റം അപകടകരമെന്ന് ലോകാരോഗ്യസംഘടന. കൊവിഡിന്‍റെ അതിവ്യാപന ശേഷിയുള്ള വൈറസാണ് ഡെല്‍റ്റ വകഭേദം. ലോകം ഇപ്പോള്‍ കടന്ന് പോകുന്നത് അപകടകരമായഘട്ടത്തിലൂടെയാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​ പറഞ്ഞു. വാക്സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലൈയോടെ എല്ലാ രാജ്യങ്ങളിലെയും 70 % ആളുകള്‍ക്ക് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതോടൊപ്പം സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ പങ്കിടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം വാർത്താ​സമ്മേളത്തിൽ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് 24  മണിക്കൂറിനിടെ  44,111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണ നിരക്ക് 738 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആയി കുറഞ്ഞെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. കേരളത്തിൽ മാത്രമാണ് പതിനായിരത്തിന് മുകളിൽ രോഗികൾ ഉള്ളത്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More