വലിയ വിപ്ലവം വരാന്‍ പോകുന്നു, വേണ്ടിവന്നാല്‍ റഷ്യന്‍ ട്രാക്ടറുകള്‍ ഉപയോഗിക്കുമെന്ന് രാകേഷ് ടികായത്ത്

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. അടുത്ത മാസം കര്‍ഷകരുടെ നേതൃത്വത്തില്‍ കൂറ്റന്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. വലിയ വിപ്ലവം വരാന്‍ പോകുന്നുവെന്നാണ് അദ്ദേഹം ട്രാക്ടര്‍ റാലിയെ വിശേഷിപ്പിച്ചത്. ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി വേണ്ടിവന്നാല്‍ റഷ്യന്‍ ട്രാക്ടറുകള്‍ ഉപയോഗിക്കുമെന്നും ടികായത്ത് പറഞ്ഞു.

'ഇത് ഒരു തരം ഓട്ടോമാറ്റിക് ട്രാക്ടറാണ്. ഗിയറിലിട്ടുകഴിഞ്ഞാല്‍ അതിനെ നിര്‍ത്താന്‍ സാധിക്കില്ല. മുന്നില്‍ കാണുന്നതിനെയെല്ലാം അത്  ചതച്ചരച്ച് മുന്നോട്ടുപോകും. ആവശ്യം വരികയാണെങ്കില്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി ഈ ട്രാക്ടറുകള്‍ ഉപയോഗിക്കും. നിലവില്‍ ഞങ്ങള്‍ ട്രാക്ടറുകളൊന്നും പ്രതിഷേധിക്കാനായി ഉപയോഗിക്കുന്നില്ലെങ്കിലും ഇത്തരത്തിലുളള പലതരം ട്രാക്ടറുകള്‍ ഞങ്ങളുടെ പക്കലുണ്ട്' രാകേഷ് ടികായത്ത് പറഞ്ഞു.

2020 നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഫലം കാണാതിരുന്നതോടെ കര്‍ഷകര്‍ ഖാലിസ്ഥാനികളെന്നും തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നുമൊക്കെ മുദ്രകുത്താന്‍ ശ്രമങ്ങളും നടന്നിരുന്നു.

കര്‍ഷകരുടെ പ്രതിഷേധം ലോകശ്രദ്ധ നേടിയപ്പോള്‍ കേന്ദ്രം കര്‍ഷകസംഘടനകളുമായി ചര്‍ച്ച നടത്താന്‍ . നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കാതിരിക്കാം, നിയമങ്ങളില്‍ ഭേദഗതികളുണ്ടാക്കാം തുടങ്ങി നിരവധി ഉപാധികളാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നതാണ് കര്‍ഷകരുടെ നിലപാട്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More