പെറുവിലും ഇടതുതരംഗം

ലിമ: പെറുവില്‍ ഇടതുപക്ഷം അധികാരത്തില്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ്‌ സ്ഥാനാര്‍ഥി പെഡ്രോ കാസ്റ്റിലോ 63,000 വോട്ടിന്‍റെ ഭൂരിപക്ഷം  നേടി അധികാരത്തിലെത്തി. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന കെയ്‌കൊ ഫുജിമോരിയേയാണ് കാസ്റ്റിലോ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക് പ്രകാരം 99.6 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ 50.2 ശതമാനം വോട്ട് ഭൂരിപക്ഷമാണ് കാസ്റ്റിലോക്ക് ലഭിച്ചത്. എന്നാല്‍ ഈ വിജയത്തില്‍ എതിര്‍ സ്ഥാനാര്‍ഥി കെയ്‌കൊ ഫുജിമോരി പരാതി ഉന്നയിച്ചിട്ടുണ്ട്. മൂന്നുലക്ഷം വോട്ട് ഇലക്ടറല്‍ ജൂറിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാക്കും. അതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വൈകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ജനങ്ങള്‍ ഉണര്‍ന്നിരിക്കുന്നു. ആളുകളെ ഭിന്നിപ്പിച്ച് നടത്തിയ തെരഞ്ഞെടുപ്പ് മത്സരത്തില്‍, രാജ്യത്തിന്‍റെ പുരോഗതിക്കായി ജനങ്ങള്‍ ഒന്ന് ചേര്‍ന്നിരിക്കുന്നു'  വെന്നാണ് വിജയം ഉറപ്പിച്ചതിന് ശേഷം പെഡ്രോ കാസ്റ്റിലോയുടെ പ്രതികരണം. അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റ് ആല്‍ഫ്രെഡോ ഫെര്‍ണാണ്ടസ്, പെഡ്രോയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ അവസാനം വോട്ടെണ്ണിയ ഗ്രാമീണ മേഖലയില്‍ കാസ്റ്റിലോയ്ക്ക് വലിയ പിന്തുണ ലഭിച്ചു. നിരക്ഷര കര്‍ഷക ദമ്പതികളുടെ മകനായ പെഡ്രോ പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ്.

Contact the author

Web Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More