ഉയർന്ന പ്രതിഫലമുണ്ടെങ്കിലും നികുതി അടക്കാൻ‍ പണമില്ലെന്ന് കങ്കണ റനൗട്ട്

മുംബൈ: ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണെങ്കിലും ജോലിയില്ലാത്തതിനാൽ കൃത്യസമയത്ത് നികുതി അടയ്ക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട്. സർക്കാരിന് നൽകാനുള്ള നികുതി പണത്തിന്റെ പകുതിയും ഇതുവരെ നൽകിയിട്ടില്ലെന്നും കങ്കണ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

താൻ ഏറ്റവും ഉയർന്ന നികുതി സ്ലാബിന് കീഴിലാണ് വരുന്നത്. തന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടയ്ക്കുന്നുണ്ട്.  ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന നടിയാണെങ്കിലും ജോലി ഇല്ലാത്തതിനാൽ  കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി ഇതുവരെ നൽകിയിട്ടില്ല,  തന്‍റെ ജീവിതത്തിൽ ആദ്യമായാണ് നികുതി അടയ്ക്കാൻ വൈകിയതെന്നും കങ്കണ പറഞ്ഞു.  അടയ്ക്കാത്ത നികുതിക്ക് സർക്കാർ പലിശ ഈടാക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും നടിയുമായ ജെ ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ  അടുത്ത ചിത്രം. ഏപ്രിൽ 23 ന് തീയറ്ററുകളിൽ  ചിത്രം റിലീസ് ചെയ്യും. കൊവിഡ് കാരണമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയത്. വിജയാണ് തലൈവി സംവിധാനം ചെയ്തത്. കെ വി വിജയേന്ദ്ര പ്രസാദിന്റേതാണ് തിരക്കഥ. തമിഴിന് പുറമെ കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More