മൺസൂണെത്തി; മുംബൈ ന​ഗരം വെള്ളത്തിലായി

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ജനജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രി മുതലാണ് മുംബൈ ന​ഗരത്തിൽ മഴ ആരംഭിച്ചത്. സാന്റാക്രൂസിൽ 50.4 മില്ലിമീറ്ററും, കൊളാബയിൽ 65.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. മൺസൂൺ  മുംബൈയിൽ എത്തിയതായി ഇന്ത്യൻ കാലാവസ്ഥ  വകുപ്പ്( ഐഎം ഡി) അറിയിച്ചു. ഇക്കുറി 4 ദിവസം മുമ്പാണ് മൺസൂൺ മുംബൈയിൽ എത്തിയത്. സാധാരണ എല്ലാ വർഷവും ജുൺ 10 നാണ് മുംബൈയിൽ മൺസൂൺ എത്തുക.

തെക്കുപടിഞ്ഞാറൻ കാലവർഷം മഹാരാഷ്ട്രയിലെ കൂടുതൽ ഭാഗങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷം  രണ്ട് ദിവസത്തിനുള്ളിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ എത്തുമെന്നും ഐഎം ഡി അറിയിച്ചു. മുംബൈ ന​ഗരത്തിന് പുറമെ കൊങ്കണിലെ എല്ലാ ജില്ലകളിലും ജൂൺ 9 മുതൽ 12 വരെ ൽ കനത്ത മഴയുണ്ടാകുമെന്ന്  ഐ‌എം‌ഡി മുന്നറിയിപ്പ് നൽകി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുൻകരുതൽ നടപടിയായി  മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.  ട്രാക്കുകളിലൂടെ വെള്ളം കയറിയതിനാൽ കുർലയ്ക്കും സി‌എസ്‌എം‌ടിക്കും ഇടയിലെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതായി മുംബൈ സെൻട്രൽ റെയിൽവേ അറിയിച്ചു. കനത്ത മഴയും വെള്ളക്കെട്ടും കാരണം ചുനഭട്ടി സ്റ്റേഷന് സമീപം  സി‌എസ്‌എം‌ടിക്കും വാഷിക്കും ഇടയിലുള്ള ഹാർബർ ലൈനിലെ ട്രെയിൻ സർവീസുകളും രാവിലെ മുതൽ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More