തിരുവനന്തപുരം: രാജ്യസഭാ എംപിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ. വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഇരുവര്‍ക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ശിവദാസന്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. കണ്ണൂര്‍ ജില്ലക്കാരനായ ശിവദാസന്‍ ഗവേഷണ ബിരുദധാരിയാണ്.
ജോണ്‍ ബ്രിട്ടാസ് കൈരളി ടി വിയുടെ മാനേജിംങ്ങ് ഡയറക്ടറാണ്. അറിയപ്പെടുന്ന അഭിമുഖകാരനും വാര്‍ത്താവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ ബ്രിട്ടാസ് ദേശാഭിമാനിയുടേയും കൈരളി ടി വിയുടേയും ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു.
പ്രവാസി വ്യവസായിയും വ്യാപാര പ്രമുഖനുമായ പി വി അബ്ദുള്‍ വഹാബ് ഇത് മൂന്നാം തവണയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്യില്ല. വയലാര്‍ രവി, കെ.കെ. രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക