സുന്ദരയുടെ വെളിപ്പെടുത്തല്‍: സുരേന്ദ്രനെതിരെ കേസ് എടുക്കാമെന്ന് കോടതി

കാസര്‍ഗോഡ്‌: മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയുടെ പിന്‍മാറ്റത്തില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ കേസ് എടുക്കാമെന്ന് കോടതി. മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ തനിക്ക് പണം നല്‍കിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുവാന്‍ കോടതി അനുമതി നല്‍കിയത്. കെ. സുരേന്ദ്രനും, രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കുവാനാണ് കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് കോടതിയുടെ നടപടി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങിയ തനിക്ക്, അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസം കെ. സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണും നല്‍കിയെന്നാണ് സുന്ദര വെളിപ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്. ആദ്യം നല്‍കിയ റിപ്പോര്‍ട്ട്‌ പൂര്‍ണമല്ലെന്ന് കണ്ടാണ് കമ്മീഷന്‍ വീണ്ടും റിപ്പോര്‍ട്ട്‌ തേടിയത്.മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More