ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം 127 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൊറോണ ബാധിച്ച് ആദ്യം ഇന്ത്യയിൽ മരിക്കുന്നത് കർണാടക സ്വദേശിയായിരുന്നു. പിന്നീട് ഡൽഹി സ്വദേശിയും മരിച്ചു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 127 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ച 22 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ രണ്ടു പേർ വിദേശികളാണ്.

തിങ്കളാഴ്ച പുതുതായി മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കലബുറഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ ചികില്‍സിച്ച ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. നേരത്തെ ബ്രിട്ടനില്‍ നിന്നെത്തിയ 20 കാരിക്കും, കലബുറഗിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം എട്ടായി.

കല്‍ബുര്‍ഗിയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്നു പത്തനംതിട്ട ജില്ലയിലെത്തും ഇവരെ നിരീക്ഷണത്തിലാക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. രോഗം പടരുന്നത് തടയാൻ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങലിലെ യാത്രക്കാര്‍ക്കാണ് ഈ മാസം 31 വരെ വിലക്കേര്‍പ്പെടുത്തിയത്.

Contact the author

web desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More