'തെളിവുണ്ടെങ്കില്‍ പുറത്തുവിടൂ' കുഴല്‍പ്പണ വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സികെ ജാനു

തിരുവനന്തപുരം: ബിജെപിയില്‍ ചേരുന്നതിനായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്ന ജെആര്‍പി നേതാക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സികെ ജാനു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തിരുവനന്തപുരത്തുവച്ച് താന്‍ പണം കൈപ്പറ്റിയെന്നു പറയുന്നവര്‍ തെളിവുകള്‍ പുറത്തുവിടണമെന്നും സികെ ജാനു പറഞ്ഞു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പണമിടപാടുകളൊന്നും നടന്നിട്ടില്ല. പ്രസീതയും അശോകനും കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ അത് പുറത്തുവിടട്ടേ, തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വേണമെന്നും സികെ ജാനു ആവശ്യപ്പെട്ടു.

ആരോപണമുന്നയിച്ച പ്രസീതയുള്‍പ്പെടെയുളള ജെആര്‍പി നേതാക്കള്‍ക്ക് സികെ ജാനു വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം. തനിക്ക് കേരളത്തില്‍ ആരുമായും സംസാരിക്കാന്‍ കഴിയും. അമിത്ഷായോടുപോലും ബന്ധമുണ്ട്. സുരേന്ദ്രനുമായി പണമിടപാട് നടത്തണമെങ്കില്‍ ഒരു ഇടനിലക്കാരിയുടെ ആവശ്യമില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സികെ ജാനുവിന് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തല്‍. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഒരു കേന്ദ്രമന്ത്രിസ്ഥാനവുമാണ് സികെ ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കെ സുരേന്ദ്രന്‍ അംഗീകരിച്ചില്ല. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പത്ത് ലക്ഷം രൂപ സികെ ജാനു ആവശ്യപ്പെട്ടതായും പ്രസീത വെളിപ്പെടുത്തി. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രശ്‌നത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കുന്നതാണ് സികെ ജാനുവുള്‍പ്പെട്ട പണമിടപാട്. സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചതും കുഴല്‍പ്പണമാണെന്ന് ആരോപണമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More