കുട്ടികളിൽ കൊവാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പറ്റ്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്)  പരീക്ഷണം തുടങ്ങിയത്. കൊവിഡിന്റെ മൂന്നാം തരം​ഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്.

കോവാക്സിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ 2 മുതൽ 18 വയസ് വരെ പ്രായമുള്ളവരിലാണ് നടത്തുകയെന്ന്  നീതി  ആയോഗ് അംഗം വി കെ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 13 ന് കേന്ദ്രം കോവാക്സിന്റെ ഈ  ക്ലിനിക്കൽ പരീക്ഷണത്തിന്  അനുമതി നൽകി. 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ. രാജ്യവ്യാപകമായി  കുത്തിവയ്പ്പിന്  ഉപയോ​ഗിക്കുന്ന  രണ്ട് വാക്സിനുകളിൽ ഒന്നാണ് കോവാക്സിൻ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികൾക്ക് നൽകാനായി ലോകത്ത് ഒരു വാക്സിനും അം​ഗീകാരം നൽകിയിട്ടില്ല.  ചില പ്രായത്തിലുള്ള കുട്ടികൾക്ക് ഫൈസർ-ബയോ‌ടെക്കിന്റെ വാക്സിൻ നൽകുന്നതിന് അമേരിക്കയും കാനഡയും അനുമതി നൽകിയിരുന്നു. 

കഴിഞ്ഞ മാസം വൈറസിന്റെ പുതിയ വകഭേദം സിം​ഗപ്പൂരിൽ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര നടപടി എടുക്കണമെന്ന് ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വൈറസ് കുട്ടികളിൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് സിം​ഗപ്പൂരിൽ കോളേജുകളും സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More