വാക്സിന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചത് 91 രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു- ലോകാരോഗ്യസംഘടന

ഡല്‍ഹി: വാക്സിന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചത് 91 രാജ്യങ്ങളെ ദോഷകരമായി ബാധിച്ചെന്ന് ലോകാരോഗ്യസംഘടന. വാക്സിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കാണ് ഇന്ത്യയുടെ തീരുമാനം തിരിച്ചടിയായതെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

91 രാജ്യങ്ങളില്‍ വാക്സിന്‍ ക്ഷാമം നേരിടുന്നു. ഈ രാജ്യങ്ങളില്‍ ബി.1.167.2 വകഭേദങ്ങളടക്കം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. അതിവേഗം പടരുന്ന വൈറസുകളും ഈ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുകയാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും സ്ഥിതി വളരെ രൂക്ഷമാണ്. അവിടങ്ങളില്‍ 0.5 ശതമാനം വാക്സിനേഷനാണ് പൂര്‍ത്തിയായിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകരില്‍ പോലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ആരോഗ്യ മേഖലയേയും സാരമായി ബാധിക്കുന്നുണ്ടെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കരാര്‍ പ്രകാരം അവികസിത രാജ്യങ്ങള്‍ക്ക് 100 കോടി ഡോസ് ആണ്  നല്‍കേണ്ടത്. 2020 ല്‍  മാത്രം 400 ദശലക്ഷം വാക്സിനാണ് നല്‍കേണ്ടിയിരുന്നത്. ഇന്ത്യയിലെ കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്സിന്‍ കയറ്റുമതി നിരോധിച്ചത്. ഇതോടെ വാക്‌സിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിച്ച രാജ്യങ്ങള്‍ പ്രതിസന്ധിയിലായി. രാജ്യാന്തര വാക്‌സിന്‍ സഖ്യമായ ഗവിയിലൂടെയാണ്  വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More