ലക്ഷദ്വീപ്: ജൂൺ 5 ന് ഐക്യദാർഢൃസദസ്സ്

കോഴിക്കോട്: ലക്ഷദ്വീപ് ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജൂൺ 5-ന് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ വീട്ടുമുറ്റ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കാനും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്, ജൂൺ 10-ന് കേന്ദ്ര സർക്കാർ ഓഫീസുകൾ മുമ്പിൽ പ്രത്യക്ഷസമരം നടത്താനും ഭരണഘടനാ സംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം. ലക്ഷദ്വീപ് പ്രശ്നത്തെ സംബന്ധിച്ച് ദേശീയതലത്തിൽ ശ്രദ്ധേയരായ എഴുത്തുകാരെയും ഭരണഘടനാ വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് വെബിനാർ പരമ്പരകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലക്ഷദ്വീപിൻ്റെ പ്രകൃതിയെയും ജനങ്ങളുടെ ജീവനോപാധികളെയും സംസ്കാരത്തെയും തകർക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ ഫാസിസ്റ്റധികാരപ്രയോഗങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന അതിജീവന പോരാട്ടങ്ങൾക്കൊപ്പം നില്‍ക്കണമെന്ന് യോഗം എല്ലാവരോടും അഭ്യർത്ഥിച്ചു. ഓൺലൈനിൽ ചേർന്ന യോഗം എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു. ''ലക്ഷദ്വീപ് പ്രശ്നത്തെ വർഗ്ഗീയവൽക്കരിക്കുന്ന സംഘപരിവാർ നീക്കങ്ങളെ പ്രതിരോധിക്കാനും കൃത്യമായ മതനിരപേക്ഷ നിലപാടുകളിൽ നിന്ന് പ്രക്ഷോഭമുയർത്തിയെടുക്കാനും അതിനാവശ്യമായ ജാഗ്രതാപൂർവ്വമായ ഇടപെടലുകളാണുണ്ടാവേണ്ടത്" എന്ന് എളമരം കരീം എം പി പറഞ്ഞു. ദ്വീപിലെ ടൂറിസം സാധ്യതകളെ ലക്ഷ്യംവെക്കുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഹിന്ദുത്വവാദിയായ അഡ്മിനിസ്ട്രേറ്റർ പരിഷ്ക്കാരങ്ങൾ അടിച്ചേല്ലിക്കുന്നതും ദ്വീപ് ജനതയെ വേട്ടയാടുന്നന്നതും. ഇതിനെ യോജിച്ച പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

കെ അജിത, ഡോ.ഖദീജ മുംതാസ്, പി മോഹനൻ മാസ്റ്റർ, സി യൂസഫ് ഹൈദർ,  കെ.കെ ലതിക, മുസ്തഫ മുണ്ടുപാറ,  ഡോ.യു ഹേമന്ത് കുമാർ, ഡോ. ഐ പി അബ്ദുൾ സലാം, വി പി രാജീവൻ, ലത്തീഫ് കരിമ്പിലാക്കൂർ, അഡ്വ: ജോജോ, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, അബ്ദുൾസലാം വളപ്പിൽ, സി പി അഷ്റഫ്, രഘുദാസ്, വി വസീഫ് , പി സത്യൻ, ഡോ: എ കെ അബ്ദുൾ ഹക്കിം തുടങ്ങിയവർ സംസാരിച്ചു. സമിതി കണ്‍വീനര്‍ കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. ലക്ഷദ്വീപിൽ നടക്കുന്ന ജനാധിപത്യവിരുദ്ധമായ ഇടപെടലുകളെയും പരിഷ്ക്കാരങ്ങളെയും ന്യായീകരിക്കാനായി സംഘപരിവാർ നടത്തി കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങളെ തുറന്നു കാണിക്കുന്ന വീഡിയോകളും വോയ്സ് ക്ലിപ്പുകളും കുറിപ്പുകളും പോസ്റ്ററുകളും തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വികസനത്തിൻ്റെ പേരിൽ പ്രകൃതിക്കും ലക്ഷദ്വീപ് നിവാസികൾക്കും നേരെ നടക്കുന്ന അധിനിവേശനീക്കങ്ങൾക്ക് പിറകിലെ കോർപ്പറേറ്റ് താല്പര്യങ്ങളെ തുറന്നു കാട്ടുന്ന പ്രഭാഷണ, പ്രചരണപരിപാടികൾ എല്ലാ സംഘടനകളും സ്വന്തം നിലക്കും കൂട്ടായും നടത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More