പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സൗദി

ദുബായ്: ഉച്ചഭാഷിണി ബാങ്കിനും ഇഖാമത്തിനും മാത്രമായി ചുരുക്കി സൗദി അറേബ്യ. സൗദിയിലെ ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം എടുത്തത്. രാജ്യത്തെ എല്ലാ പള്ളികൾക്കും ബാധകമായ ഉത്തരവ് ഇസ്ലാമികകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് പുറത്തിറക്കി.

ലൗഡ് സ്പീക്കറിന്റെ ശബ്ദം മൂന്നിൽ ഒന്നായി കുറയ്ക്കാനും നിർദേശമുണ്ട്. പ്രവാചകന്റെ ഹദീസിൽ പരാമർശിച്ചിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനമെന്ന് സർക്കുലറിൽ പറയുന്നു. “ഇതാ! നിങ്ങളിൽ ഓരോരുത്തരും നിശ്ശബ്ദമായി തന്റെ നാഥനെ വിളിക്കുന്നു. ഒരാൾ മറ്റൊരാളെ ബുദ്ധിമുട്ടിക്കരുത്, ഒരാൾ പാരായണത്തിലോ മറ്റൊരാളുടെ ശബ്ദത്തിന്മേൽ പ്രാർത്ഥനയിലോ ശബ്ദം ഉയർത്തരുത്.”

മുതിർന്ന മതപണ്ഡിതന്മാരായ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിഹ് അൽ ഉതൈമിൻ, സാലിഹ് അൽ ഫൗസാൻ തുടങ്ങിയവർ പള്ളികളിൽ ബാങ്കിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ഫത്വ ഇറക്കിയിരുന്നു. ഇതികൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More