കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തിന് ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം

കൊവിഡിന്റെ ഇന്ത്യൻ വകഭേദങ്ങളായ B.1.617, B.1.618  എന്നിവക്ക് ഫൈസർ മോഡേണ വാക്സിൻ ഫലപ്രദമെന്ന് പഠനം. B.1.617, B.1.618 എന്നീ വകഭേദങ്ങളെ പ്രതിരോധ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന ആന്റിബോഡികൾ പ്രതിരോധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഫൈസറിന്റെ വാക്സിനേഷൻ എടുത്തവർ മ്യൂട്ടേഷൻ സംഭവിച്ച വൈറസുകളെ ഭയക്കേണ്ടതില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എൻ‌യു‌യു ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനും എൻ‌യു‌യു ലങ്കോൺ സെന്ററും ചേർന്നാണ്  പഠനം നടത്തിയത്.

വൈറസിന്റെ ഇന്ത്യയിൽ കണ്ടെത്തിയ വകഭേദങ്ങൾ അതീവ ​ഗൗരവമുള്ളതാണെന്ന് ലോകാരോ​ഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. B.1.617 മ്യൂട്ടേഷൻ മറ്റ് വേരിയന്റുകളേക്കാൾ എളുപ്പത്തിൽ വ്യാപിക്കുന്നവയാണെന്നും സംഘടന മുന്നറിയിപ്പ് നൽകിയിയിട്ടുണ്ട്.

കൊവിഡ് ബാധിച്ച ഇന്ത്യയിൽ കഴിഞ്ഞ ദിവസം 4,329 പേർ മരിച്ചു. ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് 2,78,719 ആളുകളാണ് കൊവിഡ്‌ മൂലം മരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറില്‍ 2,63,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,52,28,996 പേർക്കാണ്  ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 രോഗമുക്തരാവുകയും ചെയ്തു. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കൊവിഡ് രോ​ഗികളുള്ളത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More