രാജീവ് സതവ് വളർന്നു വരുന്ന താരമായിരുന്നെന്ന് സോണിയാ ​ഗാന്ധി

കോൺഗ്രസ് എംപി രാജീവ് സതവിന്റെ നിര്യാണത്തിൽ കോൺഗ്രസ്  പ്രസിഡന്റ് സോണിയ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. 46 കാരനായ നേതാവ് പാർട്ടിയുടെ വളർന്നുവരുന്ന താരമായിരുന്നെന്ന് സോണിയ അഭിപ്രായപ്പെട്ടു. രാജീവിന്റെ അകാല വിയോ​ഗത്തിൽ  അമ്മയോടും ഭാര്യയോടും അനുശോചനം അറിയിച്ചു. സതവിന് 46 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ അർപ്പണബോധവും ആത്മാർത്ഥതയും കഠിനാധ്വാനവും കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം പല ഉത്തരവാദിത്തങ്ങളും വഹിച്ചു- അനുശോചന സന്ദേശത്തിൽ സോണിയ അഭിപ്രായപ്പെട്ടു. 

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും രാജീവിന്റെ വിയോ​ഗത്തിൽ ദുഖം രേഖപ്പെടുത്തി. സതവിനെ നഷ്ടപ്പെട്ടതിൽ ഖേദമുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം പാർട്ടിക്ക് വലിയ നഷ്ടമാണ്. തന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു-അമരീന്ദർ സിം​ഗ് പറഞ്ഞു.

സുഹൃത്തായ രാജീവ് സതവിന്റെ നഷ്ടത്തിൽ ഏറെ ദുഖിതനാണെന്ന് രാഹുൽ ​ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ആശയങ്ങൾ ഉൾക്കൊണ്ട ഏറെ കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. രാജീവിന്റെ വിയോ​ഗം വലിയ നഷ്ടമാണ്. രാജീവിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .

എഎഐസിസി പ്രവർത്തക സമിതി അം​ഗമായ രാജീവ് സതവ്  കൊവിഡ് ബാധിച്ച് ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൊവിഡിന് പുറമെ ന്യൂമോണിയ ബാധിതനായിരുന്നു രാജീവ്. ന്യൂമോണിയ ബാധയെ തുടർന്ന് ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതാമായിരുന്നു. പൂനെയിലെ ജഹാംഗീർ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏപ്രിൽ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മെയ് 9 ന് ആർടി-പിസിആർ ടെസ്റ്റിൽ നെഗറ്റീവായിരുന്നു. മെയ് 16 ന് പുലർച്ചെ 4:58 ന് രാജീവ് സതവ് മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ സിൻഡ്രോം ബാധിച്ച് മരിച്ചതായി  ജഹാംഗീർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ അറിയിച്ചു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 7 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More